Thursday, April 7, 2022

ഖലീല്‍ വിരുത്തങ്ങള്‍


ഇശല്‍ : ഇരട്ട ചിന്ദ്  (മുഹിബ്ബുന്നൂര്‍)



അതീന്ദ്രിയം തരമാല്‍ അപദാനം

സ്വതന്ത്ര മൗലികമാലെ പ്രധാനം

വിതന്ത്രിയാല്‍ സ്വര മമര്‍ത്തി സാവരമുയര്‍ത്തിടും മാടം - ചിതമൊടു

വിടര്‍ത്തിടാ മനമടര്‍ത്തിടാതെ നാം ചേര്‍ത്തു നിര്‍ത്തുമിടം



അനര്‍ഘ സുന്ദര സേവ സ്വ സൂതി

അതീതമാം പൊതു സാഹിതിവേദി

മഹിയതിലവരവരുടെ ചിത മറിഞ്ഞ്  നാം തരത്തിലും പടരാം - അനുദിനം

മഹിതമിലതുലിത മതവിധി യതുവിധം ഹിദത്തില്‍ പിന്തുടരാം



നയത്തിലിടപെടലവിടമിലൊടുവിലായ്  

നടത്തിയഡ്മീനവര്‍സ്വരമുണര്‍ത്തിടെ

ഒരുക്കിടാം നമുക്കുരുക്കിചേര്‍ക്കുമി വിളക്കതില്‍ തെളിയാന്‍ -  സമൈക്യം

പരക്കെ പാരിതില്‍ വിളക്കു വെക്കുവാന്‍ കവിത്വ വാക്കൊളിയാല്‍....



എരിയാലബ്ദുല്ലയോര്‍ത്തു

ഏറിയതോര്‍മ്മാ പെരുത്തു

പേര്‍ത്തതേറ്റമിലൂറ്റമാലമലന്നതില്‍ ചേര്‍ത്തു - കോര്‍ത്ത്

ഓര്‍ത്തെടുത്ത് കഴിഞ്ഞകാല നിലാവിലൊരു ബൈത്ത്...


കുഞ്ഞായിരുന്നൊരോര്‍മ്മ

കുഞ്ഞാലിയും പെരുമ

കൂട്ട് പെട്ടിയിലിട്ട നാണയ തുട്ട് പൊട്ടിക്കാന്‍ - ആട്ട്

തൊട്ടില്‍ കട്ടിലാടുവാന്‍ കടവൊന്ന് കടക്കാന്‍.... 


പലകമേലിരുന്ന കാലം 

പലവുരുനാമോര്‍ത്ത കോലം

പാറചപ്പലയാലുരച്ച് നാം കഴുകിയെന്നാലും - കറകള്‍

പാറിപ്പോകണമീറമളാന്‍ നാള്‍ കഴിഞ്ഞാലും...







സാദരമോടവരാദരാലധി 

സംബോദന ചെയ്തോതുന്നതാം -

താവും തവ തരത്താ തനതതി

ലോതിടും ജി ബഹുമാനമാല്‍


സാബും സാഹിബും സമം സമംചേരു

ന്നാദര വോതും സംബോദനാ... 

താനെ ന്നോതാതെ മനസ്സിലാദര

വാലെന്തും വേദിയിലോതിടാം.



ആയ്ക്കോട്ടെ നാട്ടിലെത്തി

പോയ്ക്കൊട്ടെ വീട്ടിലെത്തി

കൈകെട്ടി കാലുകെട്ടി

കാര്‍ന്നോരാം പൊന്നും ബാപ്പുട്ടി


സന്തതന്തത ചിന്തയില്ലാ

ചന്തമേറും ചീന്തുമില്ല

സന്തമാഗ്രിഹമില്‍ തരം തര

ശീലമേതില്ല

ശീലുകള്‍ 

കെട്ടി പൂട്ടിയ 

പെട്ടി അവളുടെ 

കോന്തലേല്‍ കെട്ടീ...



അശറഫ്‌ മോനേ അവിടൊരടി

അതുകണ്ട അവനിക്ക്‌ പിടലിക്കിടി

ഉമ്മാനെ ഉന്തി തള്ളി പാഞ്ഞിനെടി

ഉപ്പാക്‌ ഉടനടി ഉളിക്കി പ്പിടി



കഥന കഥകളോതി കടവിലെത്തി

കനിമകന്‍ കവിളില്‍ കണ്ണീരും പടര്‍ത്തീ

കഥവിരിച്ചെഴുതി ഉപ്പൂപ്പാ പകര്‍ത്തീ

കടല്‍ പോലെ ക്യാന്‍‌വാസതില്‍ നിറവും ചാര്‍ത്തി.


കാലത്തിന്‍ കരം കൊണ്ട്‌ മറക്കുകില്ലാ

ക്യാമറ കണ്ണ ത്ഭുതം കുറിച്ചതെല്ലാം

പ്രതിഭ ഉപ്പുപ്പ മര്‍ഹും മുഹമ്മദലീ

പെരുമതന്‍ പെരുപ്പം പറഞ്ഞാല്‍ തീരില്ല



 ചേലില്‍ കവിളില്‍ മറുകിട്ട്‌. 

ചെന്താമര വിരിയിണ മൊട്ട്‌

കവിളിണ യഴകില്‍ കറുത്ത മുത്ത്‌

കണ്ണേറൊഴിയാനൊരു കുത്ത്‌


കാത്തും കാത്തല്ല കനിഞ്ഞ്

ആരംഭ പൂമണിമുത്ത്‌. 

കണ്ണേ കനിയേന്നു പറഞ്ഞിട്ടാമ്പല്‍ മൊട്ട്‌

 

കുഞ്ഞിന്റെ കുഞ്ഞാ വന്ന്

ആലോലത്താലൊരു ബൈത്ത്‌ 

ഓര്‍ത്ത്‌ ജിജയാം മറിയം നജാത്ത്



ആഘോഷത്താല്‍ ഇശലാല്‍ പാടിടാം 

ആവേശത്താല്‍ ഇമ്പമാല്‍ കൂടിടാം 

ഇതു ചെമനാടിന്റെ വല്യ പെരുന്നാള്‌

ഇതു വോളിബോളിന്റെ കളി പ്പെരുന്നാള്‌



ചേര്‍ന്നവര്‍ ഒരുമെയ്യായ്‌

ഹൃദയത്തിന്നകത്തുള്ള കൂട്ടില്‍

ചേര്‍ന്നൊരു മനസ്സാല്‍ 

വോളി ബോളിന്‍ ഇതിഹാസ നാട്ടില്‍


ചരിതക്കഥൈ...

ചെമ നാടിതാ...


ആവേശത്തിന്നലയൊലികള്‍

ആര്‍ത്ത്‌ പുഴയോരം

ആ ദിനത്തിന്‍ വിജയാരവം 

ഓര്‍ത്തെന്‍ മനസ്സോരം


വോളിബോള്‍ ബിലാദാ

ചെമ നാടിന്നും വാഴുന്നരാജാ

ബോള്‌ തന്നന്ന്‌ കോയാ

നെറ്റും ബോളിലെന്നും ജയ ഗാഥാ


വിജയക്കഥൈ


അസ്സലാമു അലൈക്കും

അദരം പിറു പിറുക്കും

അതിനുണ്ടറിയാത്തോരര്‍ത്ഥം

അതിനാല്‍ കൈനീട്ടും വ്യര്‍ത്ഥം...


അഹദിന്‍ നാമത്തിലോതീ

അവരാ സ്വലാത്തിന്‍ ചേതി

ഒരു കൈ നീട്ടുന്നെന്‍ നേർക്ക്

ഒരു സഹായം നീ നല്‍ക്‌...


കുതിരേലേറീ വന്നാലും

കുതിരായ്‌ ധനമുണ്ടേലും

കൊടുക്കേണം മടികൂടാതെ

കൊടുത്താല്‍ ധനം കൂടെ കൂടും



കാലം കൊളുത്തി വെച്ച

കല്‍വിളക്കില്‍ തെളിച്ച

കമറാളൊളീ പുകള്‍ച്ച

കോര്‍ത്തിശല്‍ പേശാം


ദേശം ചെമനാടുദിത്ത്‌

നേശം ശുഹ്‌റൊത്ത ബൈത്ത്‌

ലേസ്യത്താം സില്‍സിലത്ത്‌

ഇസ്മതില്‍ പിരിശാ



ഉശിരാല്‍ സി എല്‍ ചുരുക്കം

ഉരത്താല്‍ ദേശം വിറക്കും

ഉള്ളാല്‍ പിരിശം പിറക്കും

ഉണ്മ യതിശയമാല്‍


തരമാല്‍ തറവാടകത്തെ

പെരുമാ പേരും കുറിത്തെ


വാരിയെല്ലിന്നൂരി പടച്ചവന്‍ പടച്ചു ജീവിത പാതിയെ

മാരിവില്ലൊളിയായ്‌ തിളങ്ങും പൂരണക്കമര്‍ ജ്യോതിയേ...

പെണ്ണലങ്കാരം പെരുത്തുണ്ടേറെ ജീവിത വീഥിയില്‍

പെണ്ണതില്ലേല്‍ തീയൊഴിഞ്ഞയടുപ്പു പോലാ വേദിയില്‍


പൊടിമീശക്കാരനാണ് തടി മേല്‍ കുറഞ്ഞതാണ്

തുടിമേളം പാട്ടിനാല്‍ -അന കൂട്ടിയോനാണ് -നമതുടെ

ഇദയത്തില്‍ കൂട്ടുകൂടാന്‍ വന്നതെന്നാണ്



പാടുമീ  ഇശല്‍ക്കാരനാണ്‌ 

കൂടെ മേളമതിസ്മിലാണ്‌

താടിയാലിഴ നെയ്ത‌ നരകളിലലിവ്‌ ചേര്‍ത്താണ്‌ 

തനതതി - ലിടപെടും തടി പിടികൊടുക്കാ പരല്‌ പോലാണ്‌.







തൿബീറിന്‍ ധ്വനി തങ്ക ത്താളം വാനിലുയര്‍ന്ന്

തരിച്ചൊരാ മണല്‍പുറം കണ്ടുവോ

മലബാറിന്നിതിഹാസം കുറിച്ചൊരാ തറവാട്ടില്‍

ജ്വലിച്ചൊരാ പുലിയെ നാം കേട്ടുവോ


മലബാറിലെ മാപ്പിള മക്കളെ നാഡി ഞരമ്പില്‍ ചോര വിതച്ചൊരു ധീരനാരന്നറിയുമോ

മലപ്പുറം വെളിയങ്കോടുമര്‍ ഖാസി അവര്‍ നാമം

മഹനീയം മദ്‌ഹുകള്‍ പാടുമോ


പാലക്കാടുള്ളൊരു തുൿടി ലോക്കപ്പില്‍ നിന്നുമര്‍ ഖാസി

അദൃശ്യനായൊരു കഥ കേട്ടുവോ

ചടഞ്ഞിരുന്നില്ലാ കിതാബിന്റെയുള്ളം പള്ളിക്കുള്ളില്‍

പണ്ഡിതനുമര്‍ പല്ലക്കേറിയേ

ഖലീല്‍ വിരുത്തങ്ങള്‍ ഇശല്‍ : ഇരട്ട ചിന്ദ്  (മുഹിബ്ബുന്നൂര്‍) അതീന്ദ്രിയം തരമാല്‍ അപദാനം സ്വതന്ത്ര മൗലികമാലെ പ്രധാനം വിതന്ത്രിയാല്‍ സ്വര മമര്...