Saturday, December 16, 2017

ഇശലൊഴുകിയ പുഴകള്‍...

ഇശലൊഴുകിയ പുഴകള്‍...

--------------------------------------------------------

- ഖലീലുല്ലാഹ് ചെം‌നാട്



ഗതകാല സ്മരണകളുടെ കെസ്സു പാട്ടു കെട്ടുകളില്‍ ഇശല്‍ കോര്‍ത്ത ചരിത്ര ഭൂമികയാണ്‌ ചെമ്മനാടെന്ന ഈ കൊച്ചു ഗ്രാമം. ഒരേ സമയം മൂന്ന് മഹാകവികള്‍ സമകാലികരായി സര്‍ഗ്ഗ വൈഭവം തീര്‍ത്ത്  വിടപറഞ്ഞ കാസര്‍ഗോടെന്ന നാടിന്റെ സാംസ്കാരിക പാലത്തിലേക്കുള്ള ഒരു വിളക്കുമാടമാണ്‌ ചെമ്മനാട്. സബീന പാട്ടുകളുടെ ഇശല്‍ പെരുമയില്‍ പ്രകാശം പരത്തിയ ഒരുപാട് പാട്ടെഴുത്തുകാര്‍ അന്ന്‌ ഈ ഗ്രാമത്തിലുണ്ടായിരുന്നു. ഇശലുകളുടെ കാവ്യഭംഗി തനിമ ചോരാതെ തുന്നി ചേര്ത്ത്  കല്യാണപാട്ടുകളൊരുക്കി രാത്രി നിക്കാഹിന്റെ സാക്ഷ്യപ്പെടുത്തലില്‍ ഇണയായ പുതുനാരിയെ തേടി വയല്‍ വരമ്പുകളില്‍ ബിഗിലും തൂക്കി നടന്ന്‌ പാട്ട് ചൊല്ലി ക്കൊടുത്തും അതേറ്റു ചൊല്ലിയും കൂട്ടപ്പെരുക്കങ്ങളില്‍ ആനന്ദം കൊണ്ടിരുന്ന ആ പഴയകാലം... അനശ്വരമായ പോയ കാലത്തെ ബാല്യം അനുസ്മരിക്കുന്ന പ്രശസ്തരായ പാട്ടെഴുത്തുകാരും വായ്പാട്ടുകാരും ഇന്ന് ഈ ഗ്രാമത്തിന്റെ ഇശല്‍ പെരുമയിലുണ്ട്.

മുസ്ലിം പൈത്ര്‌കത്തിന്റെ ചരിത്ര രേഖകളുമായി പൊക്കിള്‍ കൊടി ബന്ധമുള്ള ഒരു സാഹിത്യ സംസ്കാരമാണ്‌ മാപ്പിള സാഹിത്യമെന്നതിനാലും, മഹാകവികളുടെ ജന്മങ്ങള്‍ കൊണ്ടനുഗ്രഹീതമായ സര്ഗ്ഗഹ സംസ്ക്രിതിയുടെ വളക്കൂറുള്ള നാടിന്റെ തോളോട് ചേര്ന്ന ഒരോരമാണ്‌ ചെമ്മനാടെന്നതിനാലും അണമുറിയാത്ത ചില ചരിത്ര പാരമ്പര്യങ്ങളിവിടെ അനുബന്ധമായി വായിക്കപെടേണ്ടതുണ്ട്...

അറബികള്‍ക്ക് കേരളവുമായുള്ള കച്ചവട ബ്ന്ധത്തിന്‌ മൂവ്വായിരര്ത്തിലധികം വര്ഷകങ്ങളുടെ പഴക്കമുണ്ട്, അതു കൊണ്ട് തന്നെ സുഗന്ധ ദ്രവ്യങ്ങളുടെ കണക്കെഴുതിയ കിതാബിന്റെ അദ്ധ്യായങ്ങളില്‍ ഇസ്ലാമിന്റെ പിറവിതൊട്ടേ കേരളത്തില്‍ അറബി ഭാഷയും സംസ്കാരവും പകര്ത്തി  എഴുതപ്പെട്ടിരുന്നു. ആദ്യകാലത്തെ ഇസ്ലാം പ്രചാരകരായിരുന്ന മാലിക് ബിന്‍ ദീനാര്‍ (റ) കാസര്ഗോഡെത്തിയിരുന്നു എന്ന ചരിത്ര വസ്തുതകള്‍ വിലയിരുത്തി അറബികളുടെ സംസ്കാരം പ്രവാചക കാലം മുതല്ക്കേ  നമ്മുടെ ഇടയില്‍ സ്വാധീനം ചെലുത്തി തുടങ്ങിയിരുന്നെന്ന്‌ മനസ്സിലാക്കാം. അറബി ഭാഷയുടേയും സംസ്കാരത്തിന്റേയും സങ്കര ഇടപെടലുകള്‍ നമുക്ക് സമാനിച്ച സന്താനങ്ങളാണ്‌ 'അറബി മലയാള ഭാഷയും, മാപ്പിള സാഹിത്യവും.

കണ്ടുകിട്ടിയേടത്തോളം ഏറ്റവും പഴക്കം ചെന്ന മാപ്പിള സാഹിത്യമെന്നത്  കൊല്ല വര്ഷം 752ല്‍ കോഴിക്കോട് ഖാസി ഒന്നാമന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രചിച്ച "മൊഹ്യുദ്ധീന്‍ മാലയാണ്‌. ഖാസി മുഹമ്മദ് തന്നെയാണ്‌ മുഹ്‌യുദ്ധീന്‍ മാലയുടെ കര്ത്താനവെന്ന്‌ അദ്ധേഹത്തിന്റെ കൊച്ചു മകനും, പണ്ഡിതനുമായ 'കില്സി്ങ്ങാന്റകത്ത് അബൂബക്കര്‍ കുഞ്ഞി മുസ്ല്യാര്‍, തുഹ്‌ഫത്തുല്‍ അവാം എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.. "അല്ലാഹുവിന്റെ ഫളായിലും, മനാക്കിബിലും..." എന്ന്‌ തുടങ്ങുന്ന മുഖദ്ദിമ പരാമര്ശം. പിന്നീട് കണ്ടെത്തുന്നത്‌ 130 വര്ഷ്ങ്ങള്ക്ക് ശേഷമുള്ള കുഞ്ഞായന്‍ മുസ്ല്യാരുടെ രചനകളാണ്‌. ഖാദിരിയ്യ സൂഫി തലവനും, മതപണ്ഡിതനുമായ കുഞ്ഞായന്‍ മുസ്ല്യാരുടെ കപ്പപ്പാട്ടും, നൂല്മാ്ലയും, നൂല്‍ മദ്‌ഹും വയിക്കപ്പെടുന്നതിനിടയില്‍, മുഹ്‌‌യുദ്ധീന്‍ മാലയ്ക്കു ശേഷം നൂറിലധികം വര്ഷ്ങ്ങളിലായി ഒരുപാട് മാപ്പിള സാഹിത്യം നമുക്ക് നഷ്ടമായിരിക്കുന്നുവെന്നതാണ്‌ ചരിത്ര സത്യം.

കലാന്തരങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചും ഇശലുകള്‍ നിയമ നിബന്ധനകളില്‍ കെട്ടുമുറ കൊരുത്തെഴുതിയും ഒരുപാട്‌ രചനകള്‍ മാപ്പിള സാഹിത്യത്തില്‍ പിറവികൊണ്ടേയിരുന്നു, അത്രയ്ക്കും ഭാവനാ സമ്പന്നരായ കവികളായിരുന്നു അക്കാലത്തുണ്ടായിരുന്നത്. കമ്പി, കഴുത്ത്, വാല്‍ കമ്പി, വാലുമ്മകമ്പി തുടങ്ങിയ ഇശല്‍ നിയമങ്ങളവര്‍ കണിശമായും പാലിച്ചിരുന്നു. സലീഖത്ത് പടപ്പാട്ടിന്റെ തുടക്കത്തില്‍ മോയിന്‍‌കുട്ടി വൈദ്യര്‍ ഈ നിയമം വിശദീകരിക്കുന്നത് -
''വകകള്‍ മുത്‌നൂല്‍ ചിറ്റെളുത്തും കമ്പി
 വാലും തല ചന്തം കുനിപ്പും തമ്പി
 സകല കവി രാജര്‍ ഇതിനൈ പാര്പ്പീന്‍
 ത്വബീബ് പയല്‍ എന്‍ വാക്കനര്ഥം തീര്പ്പീന്‍'' എന്നാണ്.  മാപിള സാഹിത്യത്തിലെ 'കമ്പി' എന്നത് ആദ്യാക്ഷരപ്രാസമായ മോനയും, കഴുത്ത് എന്നത് 'എതുകയ്ക്ക് തുല്യമായ ദ്വിതീയാക്ഷര പ്രാസവും, വാല്ക്കമമ്പി അന്ത്യാക്ഷര പ്രാസവും, വലുമ്മല്‍ കമ്പി അന്താതി പ്രാസവുമാണ്‌.  ഇത്തരം അവശ്യ പ്രാസങ്ങള്ക്ക നു ബന്ധമാണ്‌, അലങ്കാരമായി വരുന്ന ചിറ്റെഴുത്തും കുനിപ്പും. അതുവരെ അറിയപ്പെട്ടിരുന്ന സബീന പാട്ടുകള്‍ മാപ്പിളപാട്ടായത് 1932ല്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി 'അല്‍ അമീന്‍ പത്രത്തിലെഴുതിയ ഒരു ലേഖനത്തോടെയാണെന്ന്‌ മാപ്പിള സാഹിത്യ ചരിത്ര ഗവേഷകനായ കെ.കെ. അബ്ദുല്‍ കരീം സാഹിബ്‌ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം തുളുനാട് എന്നറിയപ്പെട്ടിരുന്ന കാസര്ഗോ്ഡ് - കര്ണാ്ടകാ പ്രദേശങ്ങളില്‍ പതിനൊന്നാം നൂറ്റാണ്ടു മുതല്ക്കേ  'അഞ്ചുമന്‍' എന്ന പേരിലൊരു സാംസ്കാരിക കച്ചവട കൂട്ടായ്മ നിലനിന്നിരുന്നതായ്‌ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. മാപ്പിള്ളമാരുടെ വിദ്യാഭ്യാസ സാംസ്കാരിക ജീവിതാഔന്നിത്യത്തിനു വേണ്ടിയുള്ള ഒരു കൂട്ടായ്മയായൊരുന്നു ഈ അഞ്ചുമന്‍ എന്നും, പിന്നീട് പോര്ച്ചു ഗീസുകാരുടെ ഉദ്യോഗസ്ഥനായി കാനറയിലെത്തിയ അസീസുദ്ധീന്‍ എന്ന കളക്റ്റര്‍ കാസര്ഗോസട് തായലങ്ങാടിയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്നുവെന്നും വിശിഷ്യാ മുസ്ലീം ജനതയെ സാക്ഷരരാവാന്‍ പ്രേരിപ്പിച്ചിരുന്നു വെന്നും കാസറഗോഡിന്റെ ചരിത്രേതിഹാസമായ ശര്ക്കീ് സാഹിബെന്നോട് പറഞ്ഞിട്ടുണ്ട്. കാലന്തരത്തില്‍ പതിനഞ്ചാം നൂറ്റണ്ടോടെ തുളുനാട് ദക്ഷിണ കന്നടയായി രൂപം മാറുകയും, അധികാരവികേന്ദീകരണങ്ങളില്‍ പോര്ച്ചു കീസുകാര്‍ നമ്മുടെ ഭൂമികയെ കാനറ യെന്ന്‌ വിളിച്ചപ്പോള്‍ സാംസ്കാരികമായ ഔന്നിത്യം കാത്തു സൂക്ഷിക്കുന്നവര്‍ അതിനെ 'സപ്തഭാഷാ സംഗമ ഭൂമിയെന്ന്‌ വിശേഷിപ്പിക്കുകയും ചെയ്തു. തുളുനാടിനെക്കുറിച്ചും, അക്കാലത്തെ സാംസ്കാരികവും രാഷ്ട്രീയവുമായ ജീവിത സാഹചര്യങ്ങളെ ക്കുറിച്ചൊക്കെ അതുവഴി നടന്നുപോയ ഒരുപാട് സഞ്ചാര സാഹിത്യകാരന്മാര്‍ തങ്ങളുടെ യാത്രാവിവരണ ജീവചരിത്രങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്.  ക്രിസ്താബ്ദം 117ല്‍ ഇബ്‌നു മസ്ഊദും, 1340ല്‍ ഇബ്‌നു ബത്തൂത്തയും, 1300ല്‍ റഷീദുദ്ധീനെന്ന സഞ്ചാര സാഹിത്യകാരനും, 1330ല്‍ അബൂ ഫിദാ എന്ന സഞ്ചാരിയും അതി സമ്പന്നമായ ഒരു മാപ്പിള സാഹിത്യ പാരമ്പര്യം തുളുനാട്ടില്‍ നിലനിന്നതിനെ കുറിച്ച് സൂചിപ്പിക്കുന്നു വെങ്കിലും, അക്കാലത്തെ രചനകളൊന്നും തന്നെ നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

'അഞ്ചുമന്‍ കൂട്ടായ്മയിലെ വളരെ പ്രഗത്ഭനായ ഒരു കച്ചവടക്കാരനായിരുന്നു കുമ്പോള്‍ പക്കീക്ക.. അദ്ധേഹത്തിന്റെ പുത്രന്‍ കുഞ്ഞമ്മാലി ഹാജി അസാമാന്യ പ്രതിഭയായിരുന്നു, അറബി മലയാള അക്ഷരങ്ങളില്‍ വിസ്മയം തീര്ത്ത ഒരുപാട് രചനകളദ്ധേഹം നടത്തിയുരുന്നു വെങ്കിലും ഒന്നും തന്നെ നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് സങ്കടകരമായ വസ്തുതയാണ്‌. അദ്ധേഹത്തിന്റെ മകനാണ്‌ കാസര്ഗോടഡിന്റെ മഹാകവി, മൊഗ്രാലിന്റെ ഇശല്‍ കുലപതി 'സാഉക്കാര്‍ കുഞ്ഞി ഫക്കീഹ്'.  മഹാകവി മോയിന്‍‌കുട്ടി വൈദ്യരുടെ സമകാലീനനും, ആത്മ മിത്രവുമായിരുന്നു അദ്ധേഹം. മാത്രമല്ല വൈദ്യരുടെ ജീവിതത്തില്‍ ഒരു താങ്ങും തണലുമായിരുന്നു സാഉക്കാര്‍ കുഞ്ഞി ഫക്കീഹ്. ഇത്രയും സമരസപ്പെട്ട രണ്ട് മഹാകവിമാരുടെ ജീവിതം വേറെയുണ്ടാവില്ല. വൈദ്യരേക്കാളും രണ്ട് വയസ്സിന്‌ മൂത്ത ജ്യേഷ്ടനായിരുന്നു കുഞ്ഞി ഫക്കീഹ്, 1850ലാണ്‌ കുഞ്ഞി ഫക്കീ ഹിന്റെ ജനനമെങ്കില്‍, 1852ലാണ്‌ വൈദ്യര്‍ ജനിച്ചത്. മൊയിന്‍‌കുട്ടി വൈദ്യരുടെ മകന്‍ മരണപ്പെട്ട സമയത്ത് അദ്ദേഹത്തെ വിവരമറിയിക്കാന്‍ പരിശ്രമിച്ച്‌ സ്വന്തമായി ആളെ പറഞ്ഞയച്ച പ്രസിദ്ധ വ്യാപാരിയും സാഉക്കര്‍ അധികാരിയുമായിരുന്നു മഹാകവി കുഞ്ഞി ഫക്കീഹ്. അന്ന്‌ കബറിടത്തില്‍ ചെന്ന്‌ മണ്ണിട്ടും കൊണ്ട് മഹാകവിയുടെ നിമിഷ രചന
"കല്ബ് കുളിര്ത്തെ മകനേ നീ
കബറിലതുള്ളെ സുഖം കൊണ്ട്
കസ്‌ദൊരുമിക്കാന്‍ മഹ്‌ഷറതന്നില്‍ അരുള്‌ പുരാനേ
കരുണ കടലലപോകെ ഖദീമായോന്‍ അധിപതിയോനേ..."

പുലവരുടെ കവിസമ്മേളനത്തില്‍ സമ്പന്ധിക്കാന്‍ മഹാകവി മോയിന്‍‌കുട്ടി വൈദ്യര്‍ മങ്ങലാപുരത്തു വരുന്നുണ്ടെന്നറിഞ്ഞ ഇരുപത്തി ആറുകാരനായ സ‌ഉക്കാര്‍ കുഞ്ഞി ഫക്കീഹ് അന്ന് വണ്ടി കയറി. 1876 ലെ ഈ കൂടിക്കാഴ്ച്ചയാണ്‌ ദ്ര്‌ഢമായ ആ സൗഹ്ര്‌ദത്തിന്‌ ആഴം കൂട്ടിയത്. മാത്രവുമല്ല അന്നത്തെ അഞ്ചുമന്‍ കൂട്ടായ്മയിലെ വ്യവസായിയും കവിയുമായ മുഹമ്മദ് ഹുസ്സൈന്‍ സാഹിബ് വൈദ്യരുടെ രചനാ വൈഭവത്തില്‍ ആക്ര്‌ഷ്ടനായി ഒരുപാട് സമ്മാനങ്ങളാ സദസ്സിലദ്ധേഹത്തിന്‌ നല്കുചകയും ചെയ്തു. കൊണ്ടോട്ടി തങ്ങളുടെ അസൗകര്യം കാരണം കണ്ണൂരിലെ അറക്കല്‍ ആലിരാജ (ഹബീബ് സുല്ത്താന്‍) യുടെ സ്ഥാനാരോഹണ ചടങ്ങിലേക്ക് അദ്ധേഹമയച്ചത് നിസാമുദ്ധീന്‍ ശൈഖിനേയും, മഹാ കവി വൈദ്യരേയുമായിരുന്നു, കൂടെ സൗക്കാര്‍ കുഞ്ഞി ഫക്കീഹെന്ന ഇഴപിരിയാത്ത സൗഹ്ര്‌ദവും. അവിടെ വെച്ച് പൈതല്‍ മരക്കാന്‍ നിര്മ്മി ച്ച കോല്ക്കാളിക്കു ശേഷം ഒരു ഒപ്പനക്കളിയും അരങ്ങേറി. വട്ടപാട്ടിന്റെ ഉപജ്ഞാതാവായ വൈദ്യര്ത‍ന്നെയാണ്‌ ചായല്‍ മുറുക്കം എന്നീ ഇശലുകളില്‍ രചന നിര്‍‌വ്വഹിച്ചത്.

മഹാകവി മോയിന്‍‌കുട്ടി വൈദ്യരുടെ ഈ കാസര്ഗോഡന്‍ സൗഹ്ര്‌ദമാണ്‌  ഒരുപാട് തവണ മഹാകവിയെ പാട്ടുഗ്രാമമായ മൊഗ്രാലിലെ പാട്ടുകൂട്ടത്തിലേയ്ക്കെത്തിച്ചത്. ഇന്നത്തെ കാലത്തെപോലെ ആധുനിക യാത്രാ സൗകര്യങ്ങളൊന്നും തന്നെ ഇല്ലാത്ത ഒരു കാലത്ത് കിലോമീറ്ററുകളോളം നടന്നുമൊക്കെയാണ്‌ മഹാകവി മൊയിന്‍‌കുട്ടി വൈദ്യര്‍ കാസര്ഗോടട്ടെത്തിയത്. അന്നത്തെ കാസറ്ഗോഡിന്റെ മഹാ കവികളായിരുന്ന "സാഉക്കാര്‍ കുഞ്ഞി ഫക്കീഹും , പട്ലത്ത് കുഞ്ഞി മായിന്‍‌ കുട്ടി വൈദ്യരും മഹാ കവി മോയിന്‍‌കുട്ടി വൈദ്യരുടെ സന്തത സഹചാരികളായിരുന്നു, മാപ്പിള സാഹിത്യത്തിന്റെ ഇത്രയും പുഷ്കലമായ ഒരു സുവര്ണ്ണ  കാലഘട്ടം പിന്നീട് കാസര്ഗോട്ടുണ്ടായിട്ടില്ല. മഹാകവി സാഉക്കാര്‍ കുഞ്ഞി ഫക്കീഹും, ബാലാമിബ്‌‌നു ഫക്കീഹും, പട്‌ളത്ത് കുഞ്ഞി മാഹിന്‍ കുട്ടി വയ്ദ്യരും ചേര്ന്നം ആദ്യകാല മഹാ കവിത്രയങ്ങള്‍, അതിനടുത്ത തലമുറയില്‍ വരുന്ന മഹാകവി ടി. ഉബൈദും, പി. കുഞ്ഞിരാമന്‍ നായരും, കിഞ്ഞണ്ണ റായിയും ചേര്ന്ന മഹാ കവിത്രയങ്ങള്‍.. ഒന്നിലധികം തവണ മൂന്ന് മഹാകവികള്‍ സമകാലികരായി ജീവിച്ച കാസര്ഗോ്ഡുപോലെ മറ്റൊരു പ്രദേശവും മലയാള മണ്ണിലുണ്ടാവില്ലെന്നതാണ്‌ വാസ്തവം.

ഒരു വിദ്യാര്ത്ഥി യുടെ കൗതുകം കെ.കെ. കരീം സാഹിബിന്റെ മുന്പികലിരുന്ന് പഴയകാല കാസര്ഗോാഡന്‍ മാപ്പിള സാഹിത്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍, സി. എന്‍. അഹമ്മദ് മൗലവിയുടെ കൂടെ ചേര്ന്ന് ‌ എഴുതിയ "മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിന്റെ രചനാ വേളയില്‍ അവരനുഭവിച്ച പതിനഞ്ചു വര്ഷതത്തെ നൈരന്തര്യം കൊണ്ട് നേടിയത് മാപ്പിള സാഹിത്യമെന്ന മഹാസമുദ്രത്തില്‍ നിന്നും ഒരു കൈ കുമ്പിളില്‍ കൊള്ളുന്നത്ത്ര അറിവ്‌ മാത്രമെന്നതായിരുന്നു. കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ നഷ്ടപ്പെട്ടു പോയ പോയകാലത്തിന്റെ സാംസ്കാരിക പൈത്ര്‌കത്തെ കുറിച്ചാണദ്ധേഹം മനസ്സുതുറന്നത്. ആദ്യമായി പട്‌ലത്ത് കുഞ്ഞി മായിന്‍‌കുട്ടി വയ്ദ്യരെ ക്കുറിച്ച് എനിക്കറിവു തന്നത് കെ.കെ. കരീം സാഹിബായിരുന്നു, ആയുര്‍‌വേദ ചികില്സിയിലെ എട്ടു വിഭാഗങ്ങളുടെ സാരാംശം ചേര്ത്ത്  വാഗ്ഭടനെഴുതിയ ബ്ര്‌ഹത്തായ "അഷ്ടാംഗഹൃദയം" എന്ന ഗ്രന്ഥം മാപ്പിള സാഹിത്യമാക്കി എഴുതിയിട്ടുണ്ടെന്ന് കേട്ടപ്പോള്‍ സത്യത്തില്‍ അത്ഭുതം തോന്നുകയും, ആ മഹാകവി കാസര്ഗോഡ്‌ പട്ടളത്തെ കുഞ്ഞിമാഹിന്‍ കുട്ടി വയ്ദ്യരാണെന്നറിഞ്ഞപ്പോള്‍ ഒരുപാട് അഭിമാനവും തോന്നി... പക്ഷേ ആ പുസ്തകം മുഴുവനുമയി കണ്ടെത്താന്‍ കരീം സാഹിബിന്റെയോ അഹമ്മദ് മൗലവിയുടേയോ പരിശ്രമങ്ങള്ക്ക്  കഴിഞ്ഞിട്ടില്ല.
പട്ലത്ത് കുഞ്ഞി മാഹിന്‍‌ കുട്ടി വയ്ദ്യരുടെ ചില വരികള്‍ മാത്രമാണ്‌ നമുക്കിന്ന്‌ സ്വന്തം...
"തിന്നിടാം നെയ്കള്‍ ചൊല്ലാം
ചിറ്റാമ്ര്‌തിടിച്ചെ നീറ്റില്‍
നെയ്യതും ചേര്ത്ത്  കാച്ചി
അരിച്ചെടുത്തിട്ടു തിന്നാല്‍
വന്നിടും ശോണിതങ്ങള്‍
ഒക്കെയും പോയിടുമോ..."   പട്ലയുടെ 'പൊലിമ' വേദിയിലവരുടെ ഈ മഹാകവിയെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍, ഇശല്‍ ഗ്രാമങ്ങളുടെ വേരുകള്‍ തേടുന്ന എം.എ. റഹ്‌മാനെ പോലുള്ളവരവിടെ കവിയുടെ കാല്പാടുകള്‍ തേടി ചെന്നതായ് ചില സഹ്ര്‌ദയരായ നാട്ടുകാര്‍ പറയുകയും, എന്റെ പരാമര്ശം‍ നാട്ടിലൊരാവേശം തീര്ക്കു കയും, പിന്നീട് മഹാകവിയുടെ ചിത്രം കണ്ടെത്തുന്നതു വരെ കാര്യങ്ങള്‍ സാധിച്ചെങ്കിലും പുസ്തകം ഇതുവരെ കണ്ടെത്താനായിട്ടില്ല.

മാപ്പിള സാഹിത്യത്തിനേറെ വളക്കൂറുള്ള കാസര്ഗോുഡിന്റെ മണ്ണില്‍ രചനാ വയ്ഭവം കൊണ്ടനുഗ്രഹീതമായ സുവര്ണ്ണ  കാല ഘട്ടമെന്നത്  1850 മുതല്‍ 1970 വരെയുള്ള കാലമാണ്‌, ഇശല്‍ ഗ്രാമമായ മൊഗ്രാലും, തളങ്കരയിലും, ചെമ്മനാടുമൊക്കെ പ്രതിഭാ ധനരരായ ഒരു പാട് കവികള്‍ ജീവിച്ചിരുന്ന സമയവും ഇതു തന്നെ.... പട്‌ളത്ത് കുഞ്ഞിമായിന്‍‌കുട്ടി വയ്ദ്യര്‍, സൗക്കാര്‍ കുഞ്ഞി ഫക്കീഹ്, ബാലാമിബ്‌നു ഫക്കീഹ്, അഹമ്മദ് ഇസ്മായീല്‍ സാഹിബ്‌, ദേളി മൊയ്തു മൗലവി, നടുത്തോപ്പില്‍ അബ്ദുല്ല, ടി. ഉബൈദ്, പി സീതികുഞ്ഞി തുടങ്ങിയ പ്രഗത്ഭരായുള്ള മാപ്പിളസാഹിത്യത്തിലെ പൊന്താരങ്ങളൊക്കെ രചനകള്‍ കൊണ്ടവിസ്മരണീയമാക്കിയ ഒരു കവന മണ്ടലം കാസര്ഗോകട്ടു നിലനില്ക്കുകന്ന ആ കാലത്ത് തന്നെയാണ്‌ ചന്ദ്രിഗിരിപ്പുഴയ്ക്കപ്പുറം ചെമ്മനാടെന്ന കൊച്ചു ഗ്രാമത്തില്‍ അങ്ങിറ്റ് വളപ്പില്‍ അപ്പിച്ച എന്ന എ.ബി.മുഹമ്മദും, സി.എച്ച്.ബി അഹമ്മദും,  ഇബ്ന്‌ ഹസ്സനെന്ന എം.എച്ച് സീതിയുമൊക്കെ രചനകള്‍ നിര്‍‌വ്വഹിച്ചിരുന്നത്.

മഹാകവി ബാലാമിബ്ന്‌ ഫക്കീഹിന്റെ സമകാലീനനായിരുന്നു ചെമ്മനാട്ടെ പ്രിയ കവി അങ്ങിറ്റ് വളപ്പില്‍ അപ്പിച്ച എന്ന എ.ബി മുഹമ്മദ്. മാപ്പിള സാഹിത്യം നെഞ്ചോട് ചേര്ത്ത് പ്രിയ കവി, എന്റെ വാപ്പ എം.എച്ച്. സീതിയും, ഇശല്‍ പെരുമയില്‍ ജീവിതം പാട്ടു പുസ്തകമാക്കിയ മൂത്ത കെ.വി. ഇസ്മായീലും എ.ബി മുഹമ്മദ് സാഹിബിനെക്കുറിച്ച് പറഞ്ഞത്, ഏത് വിഷയമായാലും നിമിഷ നേരം കൊണ്ട്‌ രചനകള്‍ നടത്തുന്ന അത്ഭുത പ്രതിഭയെന്നായിരുന്നു. 1978 മാര്ച്ച്  25ലെ ചന്ദ്രിക ആഴ്ച്ചപ്പതിപ്പില്‍ സമ്പാദകനായി വാപ്പ എഴുതിയ ഒരു കുറിപ്പാണ്‌ എബി.മുഹമ്മദ് സാഹിബിന്റെ രചനകളെ കുറിച്ച് എനിക്കേറെ അറിവ്‌ നല്കിയയത്.. സി.കെ അബ്ദുല്‍ ഖാദറും, കെ.പി മൊയ്തീന്‍ കുഞ്ഞിയും പാടി കേട്ട വരികളായിരുന്നു അന്ന് വാപ്പ പകര്ത്തിയത്.
പുലിക്കോട്ടില്‍ ഹൈദറെഴുതിയ "മറിയകുട്ടി കത്തിന്റെ രചനാ ശൈലിയും ഇശലുമോര്മ്മിപ്പിക്കുന്ന ഈ രചനയില്‍ ഹൈദര്‍ സാഹിബിന്റെ സ്വാധീനവും ഏറെയുണ്ട്.

"മുത്തിനാല്ബി  നല്കിെയൊരു കത്ത് കിട്ടിയല്ലോ
മുക്കിയക്കഥയും വായിത്തൊക്കെ അറിന്തല്ലോ

കത്തിനരുളാലെ പൊന്നെ
ഖല്ബിനലിഷ്ടം ചേര്ന്നെ പിന്നെ
മെത്തി മുഹബ്ബത്ത് തന്നെ
മേല്‍ റബ്ബറിയ്യും പൊന്നേ

ആരു പറഞ്ഞാലും കരാറൊട്ടുമേ തെറ്റൂലാ
ആലമീ ദുനിയാവില്‍ വേറെ പെണ്ണു ഞാന്‍ കെട്ടൂലാ... ..."

ഇതിനനു ബന്ധമായി തലാക്ക് ചൊല്ലിയ പാട്ടിന്റെ വരികള്‍ മനസ്സില്‍ കൊണ്ട് നടന്ന ഒരുപാട് ചെമ്മനാട്ടുകാരുണ്ടായിരുന്നു. ആ തലമുറ പിരിഞ്ഞുപോകുമ്പോഴേയ്ക്ക് നമ്മള്ക്കിുത് പകര്ത്തി യെഴുതാന്‍ കഴിഞ്ഞില്ല എന്നതാണേറെ സങ്കടം.  ജീവിതഗന്ധിയായ ഒട്ടേറെ വിഷയങ്ങളില്‍ രചന നിര്‍‌വ്വഹിച്ചപ്പോഴും, എ.ബി.മുഹമ്മദ് സാഹിബിന്റെ രചനാശൈലി വര്ണ്ണനകളില്‍ പുലിക്കോട്ടില്‍ ഹൈദറിന്റെ വരികളോട് സമാനത പുലര്ത്തു ന്ന തായിരുന്നു. മാത്രവുല്ല ഒരു വേദിയില്‍ വാപ്പ എ.ബി മുഹമ്മദ് സാഹിബിനെ അവതരിപ്പിച്ചപ്പോള്‍ അദ്ധേഹത്തിന്റെ രചനാ വിസ്മയം കണ്ട് അത്ഭുതം കൂറിയ കെ.കെ. അബ്ദുല്‍ കരീം സാഹിബ്‌ രചനയില്‍ സംശയം പ്രകടിപ്പിക്കുക കൂടി ചെയ്തിട്ടുണ്ട്.

"എടുപ്പും കൊടുപ്പും പിരിശപ്പൂവോ
ടിണക്കം കൊണ്ടൊരു നാളെ - അത്
തണിക്കുന്നേതൊരു നാളെ...

മരിച്ചു പോയാലീ കൊതിയും തീരുമോ
മരിക്കും മുമ്പ്‌ നീയൊരിക്കല്‍ വരുമോ
പിരിശത്തേനിലുള്ള ഈ രസം മാറുമോ
പിരിഞ്ഞിടാതെന്നെ തിരിഞ്ഞു നോക്കുമോ

ഞെരുക്കക്കാലത്തിലല്ലെ  നിന്നെ കനിന്തതും മലര്‍ മുല്ലെ
മലര്മുല്ല പൂവോടികന്ത ചെമ്പക മുഖവും ചന്ദിരക്കാവി

സുഖവും സുന്ദരപ്പൂവി
പളപളപ്പുടെ സദ്‌‌റും മുലയും
കളങ്കമില്ലാത്ത കഴുത്തും തലയും
കിരിവാര്ന്നി ട്ടപോള്‍ കടുക്കുമരയും
കരിനടത്തവും ചേലെ - നല്ല
കുയിലിന്റെ സ്വരം പോലെ...

ബാലാമിബ്‌നു ഫക്കീഹ് എന്ന കവി കുഞ്ഞാമുവിനേക്കാള്‍ പത്തു വയസ്സിന്‌ ചെറുതായിരുന്നു അപ്പിച്ച എന്ന കവി എ.ബി മുഹമ്മദ്. മഹാകവി മോയിന്‍‌കുട്ടി വൈദ്യരുമായി ഒരുപാട് ബന്ധമുള്ള മൊഗ്രാലിലെ തറവാട്ടിലാണ്‌ കവി ബാലാമിബ്‌നു ഫക്കീഹ് ജനിച്ചതെങ്കില്‍ ആ സര്ഗ്ഗ് വിസ്മയം അനുഭവിക്കാനുള്ള യോഗം അധികകാലം ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ഇവരില്‍ സമാനതകള്‍ ഒരുപാടുണ്ടായിരുന്നു. 1894 ലാണ്‌ കവി എ.ബി. മുഹമ്മദ് ജനിച്ചതെങ്കില്‍ 1884ലാണ്‌ ബാലാമു ഇബ്‌നു ഫക്കീഹ്‌ ജനിക്കുന്നത്. 1892ല്‍ മഹാ കവി മോയിന്‍‌കുട്ടി വൈദ്യര്‍ തന്റെ സര്ഗ്ഗ സപര്യ നിര്ത്തി  ഈ ലോകത്തു നിന്ന്‌ വിടപറഞ്ഞപ്പോള്‍ അദ്ധേഹത്തിന്റെ വയസ്സ് വെറും നാല്പ്പതായിരുന്നു. അതു പോലെ നാല്പതാം വയസ്സില്‍ 1924ലാണ്‌ ബാലാമിബ്നു ഫക്കീഹും ഇഹലോകവാസം വെടിഞ്ഞത്. 1937ല്‍ തന്റെ രചനാ കര്ത്തവ്യം നിര്ത്തി  നാല്പത്തിമൂന്നാമത്തെ വയസ്സില്‍ ചെമ്മനാടിന്റെ പ്രിയ കവിയും മണ്മറഞ്ഞു. വളരെ ചുരുങ്ങിയ പ്രായത്തില്‍ ഒരുപാട് സര്ഗ്ഗ സംഭാവനകള്‍ നല്കി ഈ ലോകത്തു നിന്ന്‌ വിടപറഞ്ഞ അതുല്യപ്രതിഭകളാണ്‌ ഈ മൂന്ന്‌ കവികളും, മാത്രമല്ല അവരുടെ സര്ഗ്ഗ് സമ്പന്നതയില്‍ സ്മാനതകളേറെയും.

പട്‌ളത്ത് കുഞ്ഞിമായിന്‍‌കുട്ടി വൈദ്യരുടേയും, സൗക്കാര്‍ കുഞ്ഞി ഫക്കീഹിന്റേയും സമകാലികനായ മഹാകവി മൊയിന്‍‌കുട്ടി വൈദ്യര്‍ അകാല ചരമം പ്രാപിച്ചപ്പോള്‍ ബാലാമിബ്ന്‌ ഫക്കീഹിന്‌ വെറും എട്ടു വയസ്സായിരുന്നു പ്രായം. പിന്നീട് പിതാവ്‌ സാഉക്കാര്‍ കുഞ്ഞി ഫക്കീഹില്‍ നിന്നും പൈത്ര്‌ക മായി വരദാനം കൊണ്ട അത്ഭുത രചനാശൈലി കൈമുതലാക്കിയ ബലാമിബ്‌നു ഫക്കീഹ് തന്റെ മുമ്പില്‍ വെളിച്ചം നല്കി നടന്നു പോയ മഹാകവി മോയിന്‍‌കുട്ടി വൈദ്യരുടെയും ശൈലി കടം കൊള്ളുകയും വളരെ ചെറുപ്പത്തില്‍ തന്നെ ഇരുത്തം വന്ന കവിയായി അറിയപ്പെടുകയും ചെയ്തു. അതു കൊണ്ടാണ്‌ വടക്കേ മലബാറിലെ ഈ മഹാകവിയെ 1921ല്‍ തഞ്ചാവൂരില്‍ നടന്ന ദക്ഷിണ ഭാരത കവി സമ്മേളനത്തില്‍ അധ്യക്ഷനായി ക്ഷണിക്കുകയും, ബാലാമിബ്‌നു ഫക്കീഹ് അതില്‍ പങ്കെടുത്ത് ആ ചടങ്ങ് അനശ്വരമാക്കുകയും ചെയ്തെന്ന്‌ ചരിത്രം പറയുന്നു. അത്തരം ചരിത്രത്തിന്റെ ഒരാവര്ത്തനമായിരുന്നു 1947ലെ കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ പ്രബന്ധാവതാരകനായ മഹാകവി ടി. ഉബൈദ് സാഹിബിന്‌ കാലം നല്‍കിയ നിയോഗം. "മാപ്പിള സാഹിത്യം എഴുതി ച്ചേര്ക്കാതതെ മലയാള സാഹിത്യം പൂര്‍ണ്ണമാകില്ല" എന്ന മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പരാമര്ശം മഹാ കവി ടി ഉബൈദെന്ന അതുല്യ പ്രതിഭ മാപ്പിള സാഹിത്യത്തിന്‌ നല്കികയ ചരിത്രപരമായ വഴിത്തിരിവുകളും, സംഭാവനകളും മുഖവിലക്കെടുത്തു കൊണ്ടാണ്‌. പുന്നയൂര്ക്കു ളം വി ബാപ്പുവിന്റേയും, ഒ.അബു സാഹിബിന്റേയും, മെഹറിന്റെയുമൊക്കെ നല്ലമലയാളത്തിലുള്ള മാപ്പിളസാഹിത്യം ജനമനസ്സുകളില്‍ സ്വീകാര്യതനേടിയ സമയത്താണ്‌ മഹാകവി ടി ഉബൈദ് സാഹിബിനെ കേരളം നെഞ്ചോട് ചേര്ത്തത്.

ആത്മ മിത്രമായ മഹാകവി മോയിന്‍‌കുട്ടി വൈദ്യരുടെ വിയോഗം സൗക്കാര്‍ കുഞ്ഞി ഫക്കീഹിനെ എത്രമാത്രം തളര്ത്തി യിരുന്നു എന്നതിന്‌ ചരിത്ര സാക്ഷിയാണ്‌ മൊഗ്രാലിലെ പാട്ട്കൂട്ടം. പിന്നീട് മൊയിന്‍‌കുട്ടി വൈദ്യരുടെ പിതാവ്‌ ഉണ്ണി മമ്മദ് സാഹിബ്‌ കാസര്ഗോമഡ് മൊഗ്രാലിലെത്തുകയും, സൗക്കാര്‍ കുഞ്ഞി ഫക്കീഹ്‌ സാഹിബിനെ കാണുകയും ചെയ്തിരുന്നു. പ്രസിദ്ധകവിയായിരുന്ന അമ്പായത്തിങ്ങല്‍ കുഞ്ഞാമൂട്ടി സാഹിബായിരുന്നു ഉണ്ണി മൊമ്മദ് സാഹിബിനെ അനുഗമിച്ച്‌ മൊഗ്രാലിലെത്തി സൗക്കാര്‍ കുഞ്ഞി ഫക്കീഹ് സാഹിബിനേയും, പട്‌‌ളത്ത് കുഞ്ഞി മായിന്‍ കുട്ടി സാഹിബിനേയും കാണാന്‍ അവസരമൊരുക്കിയത്. മഹാകവി മോയിന്‍‌കുട്ടി വൈദ്യരുടെ അവസാന കാല ക്ര്‌തിയായ 'ഹിജ്‌റ' കാവ്യത്തിന്റെ 26 ഇശലുകള്‍ മാത്രമാണ്‌ വയ്ദ്യര്ക്ക്  എഴുതാന്‍ സാധിച്ചത്, പിന്നീട് ആ ക്ര്‌തി പൂര്ത്തീ കരിച്ചത് മൊഗ്രാലിലെ മാഹാകവിത്രയങ്ങളായിരുന്നു. 1891ലെ ഹിജ്‌റ മഹാകാവ്യം പകര്പ്പ്വകാശം റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വാരിയന്കുവന്നത്ത് കുഞ്ഞഹമ്മദ് ഹാജി, മമ്പുറം ഫസല്‍ തങ്ങള്‍ എന്നിവരുടെ നാമത്തിലാകയാല്‍ പിന്നീട് സാമാന്യേന ഹിജ്‌റ പൂര്ത്തി യാക്കിയത് മഹാകവിയുടെ പിതാവ്‌ ഉണ്ണി മൊമ്മദെന്ന്‌ ചരിത്രം രേഖപ്പെടുത്തി. പക്ഷേ വയ്ദ്യര്ക്ക്  മുമ്പോ, വൈദ്യര്‍ ജീവിച്ചിരിക്കുമ്പോഴോ, വൈദ്യരുടെ മരണ ശേഷമോ മറ്റൊരു മാപ്പിള സാഹിത്യ രചന ഉണ്ണി മമ്മദ് സാഹിബ് നടത്തിയിട്ടില്ല. അതിനാല്‍ അവസാനകാല ഹിജ്‌റയുടെ പ്രധാന ഭാഗങ്ങളെല്ലാം തന്നെ ബാലാമിബ്നു ഫക്കീഹിന്റെ തൂലികയില്‍ നിന്നതാണെന്ന്‌ ഇശല്‍ പൊരുത്തങ്ങള്‍ പറഞ്ഞു തരും...അതാണ്‌ സത്യം.

"അങ്കണത്തില്‍ അഞ്ചുതാളം ആറും കൂടി പാടടാ
അക്കുലച്ച അച്ചതപ്പു അമ്പലത്തിലുണ്ടടാ
അങ്കണത്തില്‍ താളമിട്ട് താനമാനം നേടടാ
തട്ടകെട്ടി ബുട്ടുറട്ടി തച്ചികാര്‍ പൊലിക്കടാ
മങ്കണത്തില്‍ മാലയുണ്ട് മാങിമാറണയടാ
മന്തിരിച്ചി പിന്തിരിച്ചി മന്ത മുന്തി തള്ളടാ"

കുൻ കുൻ കുൻ കുരു മുഹമ്മദ്‌ നബിപത
മലരടി തടിപടി പോ പോ പോയടി
കുൻ കുൻ കുൻ കുരുവേ..

അൻ ഇൻ ഉൻ അലി മണ്ടകൈ യാഗിന
അച്ചര മുച്ചുടൻ അഹമദുവ
അദിയാം മദിയാം മതിമുഹമ്മദ്‌ മടി
കുൻ കുൻ കുൻ കുരുവേ..

ബിൻ ബിൻ ബുൻ ബദ്‌റുളകളിലും ഹാമിദ്‌
ബദഇലരുൾപൊരുൾ ബർസഖ്‌ വ
ബരരാം ദുരരാം സദ മുഹമ്മദ്‌ മടി
കുൻ കുൻ കുൻ കുരുവേ..

മൻ മിൻ മുൻ മറ പൊരുളുരിയവ
മദ്‌ ശദ്ദാക്കിനെ അംസ്‌ സുക്കൂൻ
മുഖ്‌താ നുക്താൻ ഗുരു മുഹമ്മദ്‌ മെടി
കും കുൻ കുൻ കുരുവേ..

സൻ സിൻ സുൻ സദചുവമുള മഹ
സാദു മുഈനുദ്ദീനെനിലേ
സഖിയാ മഖിയാ സഖി മുഹമ്മദ്‌ മെടി
കുൻ കുൻ കുൻ കുരുവേ.."

മഹാകവി വൈദ്യര്‍ ഇശലുകളുടെ ആദി താള രചനാ ശൈലികളില്‍ ബാലാമിബ്‌‌നു ഫക്കീഹിന്റെ രചനാ വൈഭവം തന്നെയാണ്‌ സമകാലീനനായ ചെമ്മനാടിന്റെ കവി എ.ബി. മുഹമ്മദിന്റെ ശൈലിയും. അനുകരണങ്ങളില്‍ പുലിക്കോട്ടില്‍ ഹൈദറും, ബാലാമിബ്‌നു ഫക്കീഹും മാത്ര്‌കയാകുമ്പോള്‍ ഈ മൂന്ന് പ്രതിഭകളും സമകാലീനരാണ്‌ എന്നതാണ്‌ ചരിത്ര വസ്തുത...എ. ബി. മുഹമ്മദ് സാഹിബിന്റെ മറ്റൊരു രചന ഇതാണ്‌..

"കത്തുന്ന കൈവിളക്കിനെ ഞാന്‍ വെടിഞ്ഞല്ലോ
കരകാണാതിരുട്ടിനാല്‍ കുടുങ്ങിയല്ലോ - ഖല്ബില്‍
നിരൂവിച്ച നിലാവിന്ന്‌ ഉദിച്ചില്ലല്ലോ...

കനിയേ നീ പറഞ്ഞവാക്കതും കൈകൊണ്ടന മോന്തി
സമയമില്‍ മലവെള്ള ചളിയും നീന്തി - തമ്മില്‍
പറഞ്ഞുള്ള ശര്ത്തും  നീ പറിച്ചു ചീന്തി...

കൊണ്ടാടി രസിത്തോട്ടെ കൊതിവീട്ടി മരിച്ചാട്ടെ
കൂറുള്ള മലര്‍ നെഞ്ചില്‍ മരുങ്ങിക്കോട്ടേ - നിന്റെ
കോമള മുഖം നാറ്റി മണത്തീടട്ടേ..."

എ.ബി മുഹമ്മദ് സാഹിബിന്റെ തലാക്ക് പാട്ട് ചെമ്മനാടില്‍ പ്രചുര പ്രചാരത്തിലുണ്ടായിരുന്നെങ്കിലും, ചുരുക്കം ചില വരികള്‍ മാത്രമേ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. പല വേദികളിലും അതിന്‌ ശ്രമിച്ചെങ്കിലും കൂടുതല്‍ കണ്ടെത്താന്‍ എനിക്കായില്ല.

ചെമ്മനാട്ടുകാരനായ മറ്റൊരു പ്രശസ്ത കവിയായിരുന്നു ബടക്കംബാത്തെ സി.എച്ച്.ബി അഹമ്മദ്. ഒരു പക്ഷേ കേരളത്തിലെ മാപ്പിള സാഹിത്യലോകത്തദ്ധേഹത്തിന്റെ നാമം പ്രചരിക്കുന്നതിനേക്കാളും അധികം അദ്ധേഹമെഴുതിയ പാട്ടുകളാണ്‌ പ്രചുര പ്രചാരം നേടിയത്. അക്കാലത്തെ രാത്രി നിക്കാഹുകളില്‍ പുതുമാരന്‍ പുതുനാരിയെ തേടി കൈമുട്ടിയ ഒപ്പനതാളത്തിലൊക്കെയും ആ മഹാ പ്രതിഭയുടെ വരികളായിരുന്നു പാടിയിരുന്നത്. "മണവാളനും മണവാട്ടിയും" എന്ന സി.എച്ച് ബിയുടെ ഒപ്പനപാട്ടുകളുടെ സമാഹാരം അന്ന്‌  തിരൂരങ്ങാടിയിലെ സി. എച്ച് മുഹമ്മദ് ആന്റ് സണ്സ്ഭ പ്രസിദ്ധീകരിക്കുകയും അത് കേരളക്കര മുഴുവനും പാടി നടക്കുകയും ചെയ്തിരുന്നു. ഒരുപക്ഷേ ചെമ്മനാടുനിന്ന്‌ പ്രചാരം നേടിയ മറ്റൊരു ഒപ്പനപാട്ട് വേറെയുണ്ടാവില്ല.

മാല ഞാന്‍ പണി ചെയ്യാന്‍ ഒരുങ്ങിഘോഷാ
മാലേറ്റം പണിതുള്ള പലേ തമാശാ

ആശകളാലെ പറഞ്ഞിടുവാനേ
ആവതരുളിട് നീ സുബ്‌ഹാനേ
ആദി പരാപരനായ പുരാനേ

ചമയുന്നേ പുതുമാരന്‍ മിനുസത്താലേ
സഭപാടീ ധ്വനി രാഗം സിത്താറാമേലേ

ആളുകള്‍ അനവധി എന്തൊരു ഘോഷാ
ആടി തമാശകളും പലവാശാ
മോടിയിലുള്ളലങ്കാര വിശേഷാ

അലങ്കാര പുതുമാരന്‍ പുറപ്പെടുന്നേ
അനവധി ചമയങ്ങള്‍ അണിഞ്ഞീടുന്നേ

തിളതിളങ്ങും പല പട്ടുറുമാലും
കലപല കരയുന്ന ചെരുപ്പുകളാലും
പളപള മിന്ന്‌‌ണ മോതിരത്താലും

മോതിരം പലതരം വിരലിലിട്ട്
മോഹന മൊരു വാച്ച് കയിക്ക് ചിറ്റീ

ചുറ്റിയ സാലത് പട്ടൊളി മിന്നി
നെറ്റി വിയര്പ്പു  തുടക്കുവതിന്ന്‌
മട്ടമിലുള്ള റുമാലതു തുന്നി

തുന്നിയ ഉറുമാലിന്‍ നടുക്ക് ചിത്രം
തിങ്ങിയ മരത്തിന്റെ മികച്ചെ ചിത്രം

ചിത്രമതെന്തൊരു ചന്തമൊരുക്കാം
മിത്രരെ വാക്ക് ചുരുക്കി ഉരക്കാം
പത്രമതില്‍ തവിലൊന്നു കുറക്കാം

കുറക്കാം ഞാന്‍ പുതുമാരന്‍ നടകൊള്ളുന്നേ
ചുരുക്കത്തില്‍ വിവരം ഞാന്‍ പറഞ്ഞീടുന്നേ

അപ്പുതുമാരനകത്തിലുള്ളശാ
അങ്ങിനെ ഇന്ന് മൊഴിവതിന്‍ ഭാഷാ
എങ്ങിനെയാണറിവില്ല വിശേഷാ

ഇല്ലാ, ഒട്ടറിവെന്നില്‍ അതു വര്ണ്ണിേക്കാം
ഇശലൊത്തെ പുതുമാരന്‍ മനക്കലെത്താന്‍

എത്തിടുവാന്‍ തിരക്കിട്ടെ വിചാരം
ഒത്തിടുവാന്‍ പുതുമാരന്‌ സാരം
എത്തിരയും ഉണ്ടാകുമെ പൂരം

പാരമാം നയനത്തില്‍ വിചാരമുണ്ട്
പാങ്ങോട്ടെ വിവാരിക്കാന്‍ പ്രയാസമുണ്ട്

ഉണ്ടതിനേ വിവരിച്ച് ചുരുക്കാന്‍
ആയതിനാല്‍ ചരിതത്തെ ചുരുക്കാം
പോവുകയാണ്‌ ചുരുക്കിതു തീര്പ്പാ ന്‍
കൂറുന്നു പുതുനാരി വിവരം കീഴേ
കൂസാതെ ഇവ പാടി അറിയാം ചോടേ...


സി.എച്ച് ബി അഹമ്മദ് സാഹിബിന്റെ സമകാലികനായ മറ്റൊരു പ്രശസ്തകവി കാസര്ഗോചഡുണ്ടായിരുന്നു, ജന്മം കൊണ്ട് മൊഗ്രാല്‍ കാരനാണെങ്കിലും ചെമ്മനാട്ടുകാര്ക്കേപറെ പ്രിയങ്കരനും കര്മ്മം മേഖലകൊണ്ടും ബന്ധു ബലം കൊണ്ടും നിരന്തരം ചെമ്മനാട്ടുകാരനുമായ അഹമ്മദ് കുട്ടി സാഹിബ്‌. പാട്ടെഴുത്തു കാരനും, പണ്ഡിതനും നല്ല പാട്ടുകാരനുമായിരുന്ന അദ്ധേഹം അക്കാലത്തു തന്നെ മൊഗ്രാല്‍ പാട്ടുകൂട്ടങ്ങളിലൂടെ വളരെ പ്രശസ്തനാവുകയും, ആദ്യകാലത്തെ മാപ്പിള സാഹിത്യ ഗവേഷകന്മാര്പോനലും അദ്ധേഹത്തിന്റെ രചനകളിലെ അസാമാന്യ പദ വൈഭവം ഒരുപാട് പ്രകീര്ത്തിഷക്കുകയും ചെയ്തിരുന്നു. പിതാവ്‌ ഇസ്മായീല്‍ ഫക്രുദ്ധീന്‍ സാഹിബിന്റെ പേരും ചേര്ത്ത്  "അഹമ്മദ് ഇസ്മായീല്‍ മൊഗ്രാല്‍" എന്നാണദ്ധേഹം മാപ്പിള സാഹിത്യലോകത്ത് തന്നെ നാമം തങ്ക ലിപികളില്‍ എഴുതി ച്ചേര്ത്തസത്. ചെമ്മനാട്ടെ സൗഹ്ര്‌ദ കൂട്ടങ്ങളിലെന്നും, പരസഹായിയായ, രക്ത ബന്ധം കൊണ്ടെന്റെ ജ്യേഷ്ട സഹോദരനായ "മുജീബ്‌ കൈന്താറിന്റെ" വല്യുപ്പയാണ്‌ അഹമ്മദ് ഇസ്മായീല്‍ സാഹിബ്‌. ചെമനാടുമായുള്ള അദ്ധേഹത്തിന്റെ ആത്മ ബന്ധം മനസ്സിലാക്കിതരുന്നതാണദ്ധേഹം മാഹിന്‍ ശംനാടിന്റെ സ്മരണയ്ക്കു വേണ്ടി 1957ല്‍ എഴുതിയ ഒരു ഗാനം.

സുവനപൂങ്കാവനമാം ചെമനാടെ
ന്നവനില്‍ ഉദിത്തെ മഹാനരെ
സുചക മാഹിന്‌ം  നാട് ഖാന്‍ സാഹിബ്
ഹാജിയെണ്ടന്ന പ്രധാനരേ

പുവനി ഈ കേരള ദേശത്തില്‍ എങ്ങുമേ
പൂമതിയായ് ശുഹര്‍ ഏറ്റി വിളങ്ങുമെ
നവലും ധനവാങ്കളില്‍ ബഹു ചിങ്കമേ
നാമോര്ഗയണത്തില്‍ ബഹുമാനി ത്തങ്കമേ
ചിങ്കാര പൂങ്കനിയേ - വിലസുന്ന-
ലങ്കാരത്തേന്‍ കനിയേ...

ഇശല്‍ ശീലുകള്‍ ഉറവ വറ്റാതെ അനസ്യൂതമൊഴുകിയ രണ്ട് പുഴകളായിരുന്നു കവികളായ മൊഗ്രാലിലെ അഹമ്മദും, ചെമ്മനാട്ടെ അഹമ്മദും. മണവാളനും മണവാട്ടിയും എന്ന വളരെ പ്രസിദ്ധമായ കല്യാണ പാട്ടുകള്ക്ക്  പുറമേ 'ഖല്ബ്റ ഉരുകിയ പെണ്ണ്‌,' 'പൂമാല' തുടങ്ങിയ പാട്ട് പുസ്തകങ്ങളും തിരൂരങ്ങാടിയിലെ സി.എച്ച് മുഹമ്മദ് ആന്റ് സണ്സി്ല്‍ നിന്നും സി.എച്ച്.ബി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും വരികളെല്ലാം ഇന്ന്‌ നമ്മുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടുപോയ അവസ്ഥയാണ്‌. ഇങ്ങിനെ കൈമോശം വന്നു പോയത് വെറും ഇശല്‍ ശീലുകളല്ല, മറിച്ച് ഒരു പ്രദേശത്തെ സാംസ്കാരികമായ മുന്നേറ്റത്തിന്റെ നാഴികക്കല്ലുകളാണ്‌. ചെമ്മനാടിന്റെ മാറില്‍ അവരടയാളപ്പെടുത്തി നടന്നുപോയ അവരുടെ കാല്പ്പടുകള്‍... എല്ലാം മാഞ്ഞുപോകുന്നതിന്‌ മുമ്പ് നമുക്കൊത്തൊരുമിച്ച് ഒരല്പമെങ്കിലും കണ്ടെത്താം.
സി.എച്.ബി അഹമ്മദ് സാഹിബിന്റെ "മണവാളനും മണവാട്ടിയും" എന്ന ഒപ്പന ശീലുകള്‍ പോലെ വളരെ പ്രസിദ്ധമാണ്‌ അഹമ്മദ് ഇസ്മായീല്‍ സാഹിബിന്റെ "പുതിയ നിക്കാഹ് മാല". ഒപ്പന മല്സകരങ്ങളില്‍ പല വേദികളില്‍ പലതരം മാറ്റത്തിരുത്തലികളോടെ പാടിയിരുന്ന നിക്കാഹ് മാലയിലെ യതാര്ത്ഥ  വരികളില്‍ നിന്ന്‌ ഒരു ഒപ്പന ചായലും മുറുക്കവും ഇവിടെ ചേര്ക്കാം

(ഒപ്പനചായല്‍)
"അഹദിയത്തണ്ടദിശയത്തില്‍ അഹമ്മദിന്‍ നൂറുല്ഭടവിച്ചു
അതി പ്രിയത്തില്‍ സഞ്ചരിപ്പിത്തിടയ് പലെ മറകള്‍ മറച്ചു
വഹദിയത്താലുള്‍ ജലാലിയത്ത് ദര്ശതനകാരണിച്ചു
ഓമനര്‍ നബി വിയര്ത്തെ  നാരമാല്‍ സകലം പടച്ചു...

(ഒപ്പനമുറുക്കം)
"ആദരിത്തുദിപിത്ത് തിശാമക്കത്ത്
അല്ഭുദത തരത്താലും വളര്ന്നൂ  മുത്ത്

മുത്ത് നബീ ഇറസൂല്‍ മഹമൂദാ
ബിത്ത് മുതല്‍ സര്‍‌വ്വത്തിനും നാഥാ
കത്തനവന്‍ പുകളോതിയെ മോദാ

മോദാരം നബിക്ക് മീം ഉമര്‍ തമാമാ
മേല്മംയില്‍ നുബുവത്തും രിസാലത്തുമാ

മാഗുണം അന്നബിക്കുണ്ടതില്‍ പിന്നെ
ബേഗം കുഫിര്കനളെ മുന്നിലെ ചൊന്നെ
മോകമില്‍ ദീന്‍ മുറ ഓതിടൈ അന്നെ...



മഹാകവി ടി, ഉബൈദ് സാഹിബിന്റെ കേരളപ്പിറവി ഗാനം വളരെ പ്രസിദ്ധമാണ്‌. അക്കാലത്ത് കവി സി.എച്ച്.ബി അഹമ്മദും ഒരു 'കേരളപ്പിറവി ഗാനം എഴുതിയിരുന്നു. ആദ്യമായി അത് പ്രസിദ്ധീകരിച്ചത് എന്റെ പിതാവിന്റെ ഉടമസ്തതയിലുണ്ടായിരുന്ന പ്രസിദ്ധീകരണാലയമായ ' അനീസാ ബുക്ക് ഡിപ്പോ' യില്‍ നിന്നാണ്‌. അന്നത്തെ പാട്ടെഴുത്തുകാര്ക്ക്  വളരെ പ്രചോദനമായിരുന്നു മഹാനായ സി.എച് ബി, പക്ഷേ വിധി ആ കവിയെ വളരെ പെട്ടെന്ന്‌ തട്ടിയെടുത്തു, 1962ല്‍, ഇരുപത്തി ഒന്നാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. ഈ ചുരുങ്ങിയ ജീവിത കാലയളവിലാണദ്ധേഹം ഇശലിന്റെ മാസ്മരികത തീര്ത്ത്  മാപ്പിള സാഹിത്യ ലോകത്ത് തന്റെ നാമം അടയാളപ്പെടുത്തി ചെമ്മനാടിനഭിമാനമായി അകാലത്തില്‍ നടന്നു പോയത്.

ചെമ്മനാടിന്റെ ഇശല്‍ പെരുമയില്‍ പഴയകാലത്തെ പ്രമുഖ കവികളില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് "ഇബ്‌‌നു ഹസ്സന്‍ എന്ന തൂലികാ നാമത്തില്‍ പാട്ടെഴുതിയിരുന്ന എം. എച്ച്. സീതി മാത്രമാണ്‌.  പിതാവ് മുണ്ടാങ്കുലം ഹസ്സന്‍ കുട്ടിയുടെ മരണ ശേഷം പതിനൊന്നാം വയസ്സില്‍ അനാഥനായി കുടും‌ബ ഭാരം തോളിലായ സീതി സബീന പാട്ടുകളും കിതാബുകളും ഒരു കൊട്ടയിലാക്കി ചുമന്ന്  വീടു വീടാന്തരം വില്പന നടത്താന്‍ തുടങ്ങി. കൊട്ട തലയിലിരിക്കുമ്പോഴും കയ്യിലൊരു സബീനപാട്ട് കൂടെ നടക്കുകയും, നടന്നു വായന വ്യായാമമാക്കുകയും ചെയ്തു ആ ബാലന്‍. പാട്ടു പുസ്തക വില്പ്പന നടന്നില്ലെങ്കിലും വായന തക്ര്‌തിയായി നടന്നു. ചെറുപത്തില്‍ തന്നെ പാട്ടെഴുത്തും കൂടെ കൂടി.
മദ്രസ വിദ്യാര്ത്ഥി കള്ക്ക്ി പാടാന്‍ വേണ്ടിയായിരുന്നു ആദ്യകാലത്ത് മാപ്പിള ഗാന രചന നടത്തിയത്. അതില്‍ പ്രധാന ഇശലുകളായിരുന്നു 'ദൗലത്തും മൊഞ്ചിന്റെ പത്രാസും, ഫേഷന്‍ ലേഡിയും, മരണ സ്മരണയുമൊക്കെ. പിന്നീട് ആശംസാ ഗാനങ്ങളായിരുന്നു പ്രധാന രചന.

മാപ്പിള സാഹിത്യത്തില്‍ കല്യാണ വേളകളില്‍ ഇശലൊരുക്കിയ 'കവിതാളന്മാരില്‍' ആദ്യമായി വരന്റേയും വധുവിന്റേയും പേരുകള്‍ കോര്ത്തി ണക്കി ആശംസാ ഗാനങ്ങളൊരുക്കിയത് പ്രശസ്ത കവി കെ.ടി. മൊയ്തീന്‍ സാഹിബായിരുന്നു. അദ്ധേഹമെഴുതിയ അപ്പപ്പാട്ടും, അമ്മായിപ്പാട്ടുമൊക്കെ കല്യാണവേളകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരിശലായ് മാറുകയും ചെയ്തു. എന്നിരുന്നാലും 'വട്ടപാട്ടുകളുടെ ഉപജ്ഞാതാവ്‌ മഹാകവി മൊയിന്‍‌കുട്ടി വൈദ്യര്‍ തന്നെ.

വയല്‍ വരമ്പും, ബിഗിലോര്മ്മുയും കൂട്ടം കൂടിയുള്ള പാട്ടുല്സടവവും കൈമുട്ടിക്കളിയും ഒന്നുമില്ലാത്ത ഒരു വിവാഹ ചടങ്ങ് സങ്കല്പ്പിക്കാന്‍ കഴിയില്ല. മൈലാഞ്ചിപ്പാട്ട്, അപ്പപ്പാട്ട്, അമ്മായി പാട്ട്, തശ്‌രീഫ് ഒപ്പനപ്പാട്ടുകൾ (ആണുങ്ങളുടെ ഒപ്പന) പിന്നെ നിക്കാഹും കഴിഞ്ഞ് തന്റെ പ്രിയ മിത്രങ്ങളുടെ കൂടെ പുതുമാരന്‍ പുതുനാരിയെ തേടി വീട്ടിലേക്ക് പോകുമ്പോള്‍ പാടിയിരുന്ന "വഴിനീള പാട്ട്",  പുതു മണവാട്ടിയുടെ വീട്ടില്‍ പുതിയാപ്പിളയെ ആനയിച്ച് അച്ചിപ്പായയിൽ വെള്ളത്തുണി വിരിച്ചിരുത്തി ചുറ്റും കൂടി നിന്ന്‌ പാടുന്ന "വട്ടപ്പാട്ട്", "പുതുക്ക പാട്ട്", പുതുമണവാളനെ 'അറയിലാക്കുന്ന സമ്പ്രദായം നില നിന്നിരുന്ന നമ്മുടെ നാട്ടില്‍, പെണ്ണിനെയും വിളിച്ചിരുത്തി പാലും നല്കിത ബന്ധു മിത്രാധികളായ സ്ത്രീകള്‍ ചുറ്റും കൂടി നിന്ന് കൈകൊട്ടി പാടുന്ന "കട്ടിലൊപ്പന" ഇങ്ങനെ പഴയ കാല കല്യാണത്തിന്‌ ആദ്യാവസാനം വരെ ഒഴിച്ചു കൂടാനാവാത്ത ആശംസാ ഗാനങ്ങളുടെ ഒരു സാധ്യതയായിരുന്നു നിലനിന്നിരുന്നതെങ്കിലും ഇതിനെ ഒരു വ്യവഹാര സംസ്കാരത്തിലേക്ക് കൂട്ടികെട്ടിയത് കെ.ടി. മൊയ്തീന്‍ സാഹിബായിരുന്നെങ്കിലും, ആശംസാ ഗാനങ്ങളുടെ തമ്പുരാനായി വടക്കേ മലബാറില്‍ പാട്ടുല്സ വം തീര്ത്ത്ത് അസീസ് തായിനേരി എന്ന പയ്യന്നൂര്ക്കാങരനായിരുന്നു. ഇശലുകളൊരുക്കി ഒരുപാട് ജീവിതം എഴുതിചേര്ത്തു  ആ മഹാനുഭാവന്‍. പ്രശസ്ത മാപ്പിള കവികളായിരുന്ന എം.കെ. അഹമ്മദ് പള്ളിക്കരയും, പ്രേംസൂറത്തുമൊക്കെ തായിനേരി കളരിയില്‍ ഇശലിന്റെ ആശാന്മാരായിരുന്നു.



എന്നാല്‍ ആദ്യകാല താലോല പാട്ടുകളെഴുതിയത്  തശ്‌രിഫെഴുതിയ കോട്ടപ്പറമ്പത്ത് കുഞ്ഞിക്കാക്കയായിരുന്നു.
"താലേലം താലേലം ത്വാഹാ നബിയേ
താഹിറത്താം ബദര്‍ പാത്ത് ഹലീമാ
താലേലം വാനേറും മാഹീന്‍ നബിയേ
താലേലം കൊള്ളും നാള്‍ തായീ ഹലീമാ"

പഴയ നിക്കാഹ്‌ മാലയുടെ കര്ത്തായവായ മൊഗ്രാലിലെ നടുത്തോപ്പില്‍ മമ്മിഞ്ഞി മൗലവിയുടെ അഹദാമരതാരാട്ട് മൂളാത്ത ഉമ്മമാര്‍ കേരളക്കരയിലുണ്ടാവില്ല.
"അഹദാമരത്തില്‍ മറൈന്തോരേ - ഹഖാല്‍
കുഞ്ഞിനെ കാപ്പ് നീ മന്നാനേ
ആരമ്പ പൊന്‍‌കിളി ആറ്റലാം - കുട്ടി
താലേലം കുഞ്ഞി നീ താലേലം...

മഹാ കവി ടി. ഉബൈദ് സാഹിബിന്റെ വാരുറ്റ പൈതലേ താലേല പാട്ടുകളും അക്കാലത്ത് വളരെ പ്രചുര പ്രചാരം നേടുകയും, ഉമ്മമാര്‍ കുഞുഞിനെ ഉറക്കാനത് നിരന്തരം പാടുകയും ചെയ്തിരുന്നു.
വാരുറ്റ പൈതലേ തലേലം - റബ്ബിന്‍
കാരുണ്യ കാതലേ താലേലം
ആമിന തന്‍ പൊന്‍‌കിടാവല്ലോ - പാരില്‍
തൂമ വളര്ത്തും  നിലാവല്ലോ
ആരോമല്‍ തിങ്കളുദിക്കുന്നു - തിങ്ങും
കൂരിരുളോടി യൊളിക്കുന്നു.

പ്രധാനമായും താരാട്ട് കല്യാണ ആശംസാ ഗനങ്ങളുടെ ചുവടു പിടിച്ചു തന്നെയായിരുന്നു സീതിയുടേയും ആദ്യകാല രചനകള്‍.
1966ല്‍ സീതി എഴുതിയ താലോല ഗാനം

"ആദിയില്‍ ഹംദും സ്തുതിയുരത്തു ഞാനെ - തിരു
ധൂതരന്നെബിയില്‍ ഓതീ സലാമേ
നീതരന്നബീ സഹബാരില്‍ സലാമേ - എന്നും
നീരിആ അരുളണം റബ്ബുല്‍ ഹളീമേ
ആയതില്‍ പിന്‍ ഗീതക മോതുന്നു ഞാനേ - എന്നില്‍
ആവതും ഖുവ്വത്തുമേക് യാ റഹീമേ
ഓമനപ്പൂ ആയിശാകുഞ്ഞോമലാളേ - എല്ലാ
നാളിലും തുണക്കണം നീ യാ റഹീമേ
പൊന്‍ കരളേ ആയിശാ കരഞ്ഞിടാതേ - വേഗം
നിന്‍ മിഴിയൂടീ ഉറങ്ങെന്‍ പൊന്നു മോളേ...."
"കനകപ്പൂമലര്‍ മുഹമ്മദ് ഹുസൈന്‍ മുജീബുല്ലാ
കനിമോനെ സുഖത്തോടെ സദാ കാത്ത് വലര്‍ത്തല്ലാ
അരുമപ്പൂ മലരാളെ കനിയേയെന്‍ കിളിയാളേ
കരളിങ്കല്‍ കുളിരേകും കനിമുത്ത് മുജീബുല്ലാഹ്...    

ബന്ധു മിത്രാദികളുടെ കുഞ്ഞുങ്ങള്ക്കു് വേണ്ടി ആശംസകള്‍ പാടി ഇശലൊരുക്കിയ സീതി  പില്ക്കാ ലത്ത് ഇസ്ലാമിക ചരിത്ര സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ സാര സമ്പൂര്ണ്ണടമായ ക്ര്‌തികള്‍ രചിക്കാന്‍ തുടങ്ങി. സമൂഹയത്തിലെ ദുരാചാരങ്ങക്കദ്ധേഹം ഇശല്‍ വരികളില്‍ മറുപടി നല്കിണ, കാതു കുത്തെന്ന പ്രസിദ്ധ രചന അദ്ധേഹം ആദ്യമായി ബന്ധുവായ 'സി.എല്‍. മഹമൂദിന്റെ (മണലില്‍) കല്യാണത്തിന്‌ പാടിയപ്പോള്‍ സഹ്ര്‌ദയരായ ചെമ്മനാട്ടുകാരത് നെഞ്ചേറ്റുകയും, പിന്നീട് കെ.വി. ഇസ്മായിലെന്ന പാട്ടുകാരനത് പൊതുവേദികളില്‍ പാടുകയും ചെയ്തു. അടുത്ത കാലത്താണ്‌ മേളം ഇബ്രാഹീമൊരുക്കിയ ആള്ബ ത്തില്‍ ഈ ഗാനം കണ്ണൂര്‍ സീനത്ത് പാടിയത്.

"കാതുകള്‍ തുളകുത്തി തുളച്ച്‌ പൊന്നണിഞ്ഞീടല്‍ പ്രാക്ര്‌ത പതിവാണ്‌ കേട്ടോ തിരു
ഖത്വിമന്നെബി ത്വാഹ പഠിപ്പിച്ച മതത്തിന്റെ മാത്ര്‌ക അതിലില്ലെന്നോര്ത്തോവ...
ദീനിലെ വിധിയല്ല സുന്നത്തില്ല നമുക്ക്
മാനിനിക്കലങ്കാരം വരുത്തില്ല ഗ്രഹിക്ക്
നാകപ്പൂമലര്‍ ഹൂറുല്ലീങ്കളിലും ശരിക്ക്
നായകന്‍ ഫള്‌ലേകി പടച്ചോരോരുരക്ക്.. ...

ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകള്‍ അനുസ്മരിക്കുന്ന ചരിത്ര സംഭവങ്ങളെ കോര്ത്തി ണക്കി സീതി രചിച്ച കഥാപ്രസംഗമാണ്‌ "ത്യാഗത്തിന്റെ ബലിപീഠത്തില്‍ എന്ന ക്ര്‌തി. ആയിശാബീഗം പോലുള്ളവര്‍ ഹ്ര്‌ദിസ്തമാക്കിയ ഈ രചന അക്കാലത്ത് ഒരുപാട് വേദികളില്‍ അവതരിപ്പിക്കപെട്ടിട്ടുണ്ട്.

പിറന്നിടുന്നിതു പാവന സുദിനം
പിറന്നിടുന്നൊരു മോഹന സുദിനം
പെരുത്ത ത്യാഗത്തിന്‍ ചരിത്രമോര്ത്തി്ടു
മഹത്തമസ്സുദിനം - പുകലൊളി
പരത്തി പാരിടം പവിത്രമാക്കിടു
മഹത്ത്വമസ്സുദിനം

ജഗന്നിയെന്താവിന്‍ പ്രിയ മിത്രം
ജഗത് പ്രവാചക തന്റെ ചരിത്രം ....


ഇത്തരം രചനകളൊക്കെ അദ്ധേഹം വീണ്ടുമെഴുതി സൂക്ഷിച്ചിട്ടുണ്ടെങ്കിലും മറ്റനേകം രചനകള്‍ കൈമോശം വന്നുപോയതില്‍ ഒരുപാട് സങ്കടമുണ്ട്.
പ്രവാചക പുത്രിയായ ഫാത്വിമാ ബീബി (റ) യുടെ ജീവിത കഥയാവിഷ്കരിച്ച "ഹസ്രത്ത് ഫത്തിമത്ത് സുഹ്‌‌റ (റ)" എന്ന ക്ര്‌തിയുടെ രണ്ടാം പതിപ്പിന്റെ മുഖവുരയില്‍ മഹാകവി ടി.ഉബൈദ് സാഹിബെഴുതി " പ്രവാചകപുംഗവനായ മുഹമ്മദ് മുസ്തഫാ (സ:അ) തിരുമേനിയുടെ ഓമന മകള്‍ ഹസ്രത്ത് ഫാത്തിമ (റ) യുടെ ചരിത്ര സംക്ഷേപം ഉള്കൊീള്ളുന്ന ഈ ലഘു ക്ര്‌തി കൗതുകത്തോടെയാണ്‌ ഞാന്‍ വായിച്ചത്. ഇതിലെ ഭാഷ ലലിതമോഹനമഅണെന്ന്‌ മാത്രമല്ല അനുവാചക ഹ്ര്‌ദയത്തെ ഒടുവിലോളം ആകര്ഷി്ച്ച് കൊണ്ടുപോകാനുള്ള കെല്പ് രചയിതാവിന്റെ ശൈലിക്കുണ്ട്...
ചുരുക്കത്തില്‍ ഈ ലഘു ക്ര്‌തി അനുവചകന്ന് ഇസ്ലാമിക ചരിത്രത്തിലെ ഒരു നാരീരത്നത്തിന്റെ ജീവിതം സംബന്ധിച്ച അറിവും, നമ്മുടെ കര്ത്തലവ്യങ്ങളെ കുറിച്ചുള്ള ഉദ്ബോധനവും ഒന്നിച്ചു നല്കു്ന്നു എന്ന്‌ പ്രസ്താവിക്കാന്‍ സന്തോഷമുണ്ട്...  ഈ കൊച്ചു ക്ര്‌തിക്ക് പ്രചുരമായ പ്രചാരവും ഗ്രന്ഥകര്ത്താ വിന്‌ ഏതാദ്ര്‌ശയത്നങ്ങളില്‍ ഉത്തരോത്തര ശ്രേയസ്സും ആശംസിച്ചു കൊണ്ട് - വിനീതന്‍ - ടി.ഉബൈദ്."
ചെമ്മനാടിന്റെ ഇശല്‍ ലോകത്ത് ഇബ്‌നു ഹസ്സനെന്ന തൂലികാനാമം എഴുപത് കാലഘട്ടങ്ങളില്‍ പാട്ടെഴുത്ത് നിര്ത്തി യെങ്കിലും കര്മ്മക വേദിയില്‍ ഇന്നും തന്റെ സപര്യ തുടരുന്ന ഒരു പൊതു പ്രവര്ത്ത്കനാണ്‌ സീതി എന്ന എന്റെ പിതാവ്‌.


കവി എ. ബി. മുഹമ്മദ് സാഹിബിന്റെ ജന്മം കൊണ്ട് മാപ്പിള സാഹിത്യത്തിന് പുകള്‍ പെറ്റ ലേസ്യത്ത് എന്ന് കൊച്ചു പ്രദേശത്ത് ജനിച്ച മാപ്പിള കവിയായിരുന്നു അബ്ദുല്ല ലേസ്യത്ത്. തൊള്ളായിരത്തി എണ്പ്തുകളുടെ അന്ത്യപാദങ്ങളില്‍ ഏത് വിശേഷ ദിവസമായാലും ആശംസാ ഗാനങ്ങലൊരുക്കുന്ന ഒരു സമ്പ്രദായം വടക്കേ മലബാറില്‍ ഉണ്ടായിരുന്നു. അക്കാലത്ത് താരാട്ട് പാട്ടെഴുത്തില്‍ പ്രസിദ്ധനായിരുന്നു അബ്ദുല്ല ലേസ്യത്ത്. പ്രവാചക അപദാനങ്ങള്‍ വാഴ്ത്തിയും കുറേ രചനകള്‍ നടത്തിയിരുന്നെങ്കിലും, പലതും പ്രസിദ്ധീകരിക്കാതെ നഷ്ടപ്പെട്ടു പൊവുകയാണുണ്ടായത്. ഉറൂസ് സമ്പന്ധമായ വിഷയങ്ങളില്‍ കറാമത്തുകള്‍ അനുദാവനം ചെയ്യുന്ന ചില പ്രകീര്ത്താന മാലകളും കവി അബ്ദുല്ല രചിച്ചിട്ടുണ്ട്.

"നമ്മളെ യറിഞ്ഞിടാതെ
നന്മയൊന്നും ചെയ്തിടാതെ
നീങ്ങുകയാണോ - നീങ്ങുകയാണോ

നമ്മള്‍ തമ്മില്‍ ശത്രുതയും
തമ്മിലടി കൂടിയാടി
തിന്മയാര്ന്ന  പാതയില്‌
പോകുകയാണോ - പോകുകയാണോ..."

മനസ്സിലെഴുതിയ ഒരുപാടിശലുകള്‍ പകര്ത്താ തെ ബാക്കിയാക്കി തന്റെ അമ്പതാമത്തെ വയസ്സില്‍, 2011ല്‍ കവി അബ്ദുല്ല ഈ ലോകത്തോട് വിട പറഞ്ഞു... അബ്ദുല്ലയെ പോലെതന്നെ വിശേഷ ദിവസങ്ങളില്‍ സി.എ ഭായ് എന്ന തൂലികാ നാമത്തില്‍ പാട്ടുകെട്ടിയിരുന്ന ബടക്കാംബാത്തെ അസ്മാബിയും താരാട്ട് കല്യാണ ആശംസാ വിഷയങ്ങളില്‍ ഒരു പാട് പാട്ടുകള്‍ എഴുതിയിട്ടുണ്ട്.

മക്കാനി പാട്ടുകളുടെ ഉസ്താദായിരുന്നു 'സീതിച്ചാന്റെ മമ്മദുച്ച' എന്ന്‌ വിളിപ്പേരുള്ള ബി.എസ്.മുഹമ്മദ്. ചെമ്മനാടിന്റെ സാഡീ മിടിപ്പറിഞ്ഞ സാമൂഹ്യ രാഷ്ട്റീയ പ്രവര്ത്തുകനായിരുന്ന ബി.എസ്. അബ്ദുല്ലയുടെ പിതാവ്. അദ്ധേഹത്തിന്റെ ശബ്ദ സൗകുമാര്യ സാന്നിധ്യമില്ലാത്ത കല്യാണാവസരങ്ങളന്ന് വളരേ കുറവായിരുന്നു.

വിനഷ്ടമായ ഒരു പോയകാലത്തെ ഓര്മ്മിൂച്ചെടുക്കുമ്പോള്‍ പൂരിപ്പിക്കാനിനിയും വിട്ടുപോയ ഭാഗങ്ങളേറെ... പഴയമനസ്സുകളില്‍ ഇനിയും ഉറങ്ങിക്കിടക്കുന്നുണ്ട് പാടിത്തീരാത്ത ഇശലുകള്‍. ഓര്മ്മപയില്‍ കുറിച്ചു വെച്ച് ഭാഗം ചേര്ക്കാ ന്‍ ഒരു കല്യാണ പാട്ടെഴുതി വിരാമമിടാം. കെ വി ഇസ്മായീലെന്ന ചെമ്മനാട്ടിന്റെ പഴയപാട്ടുകാരന്‍ കല്യാണ വേളകളില്‍ നിരന്തരം പാടിയിരുന്ന ഈ പാട്ട് അദ്ധേഹവും പഴയ പാട്ടുകാരന്‍ റഹ്‌മാന്‍ ഓര്ക്കാ്ട്ടേരിയുടെ പെങ്ങള്‍ സുലൈഖ ഓര്ക്കാിട്ടേരിയും ഓര്ത്തെങടുക്കുന്നു. 'ഉണ്ടോ സഖിയും, സൗറെന്ന ഗുഹയില്‍ പണ്ടു" മൊക്കെ എഴുതിയ "റഹീം കുറ്റ്യാടി' എന്ന ആ പ്രതിഭാ ശാലിയുടെ അനശ്വരതൂലികയില്‍ നിന്നാണ്‌ ഈ ഇശല്‍ വിരിയുന്നത്. ബാക്കി ഭാഗങ്ങള്‍ നേരിട്ട് രചയിതാവില്‍ നിന്നും കേട്ടാണ്‌ ഈ പാട്ട് ഞാന്‍ പൂര്ത്തീ കരിച്ചത്..

(ഖദീയാനെ കാണാനില്ല)

"പന്തലിൽ പതിനായിരം പേര്‍
വന്നിരുന്നു നിറഞ്ഞു നീളെ
പാഞ്ഞിടുന്നതു സ്വീകരിക്കാൻ
മമ്മിഹാജി വിയർത്തുമോളെ

വന്നവർക്കാദ്യം കുടിക്കാൻ
ഐസ് വാട്ടർ നൽകിടുന്നൂ
വന്നിരുന്നൊരു പുകവലിച്ചാൽ
എത്തിടും ചുടുചായ കയ്യിൽ

ചാർമിനാർ സിസറുണ്ട് ബർക്കിലി
സാധുവാധ്യാർ ബീഡിയുണ്ട്
ചാമ്പ്യനും പോരെങ്കിലോ
ചുരുട്ടശോക പാക്കുമുണ്ട്

ആളുകള്‍ പലവട്ടമിട്ട് പുകച്ചിടു
ന്നത സൊള്ളിടുന്നു
ആട്‌ ബിരിയാണൂട്ടു പുരയി
ലെത്തിടുന്നു മണത്തിടുന്നു

മന്ദരാജിയുമെത്തി പന്തലില്‍
മമ്മിഹാജി പിടിച്ചിരുത്തി
മുമ്പിലുല്ലി ഖാദിയുണ്ടിരി
വന്നിടാനായ് ആരുമില്ല

കാനോത്തിന്റാളും ബന്ന്
കയറിമോളെ
കായ്യാണകശപിശ
തുടങ്ങി മോളെ

മിസ്കാല്‌ പറഞ്ഞപ്പളരിശം ബന്ന്‌
മൊല്ലാക്ക മസാല കൊണ്ടവില്‍ കുഴച്ച്
അളിയന്റെ അളിയനും ചൊടിച്ച് പോയി
അടിയില്ലാതാക്കാന്‍ ഹാജി ഉഴന്ന് പോയി

ബിരിയാണി വിളമ്പുവാന്‍
തുടങ്ങി മോളേ
വരിയായിട്ടിരിക്കുവാന്‍
തിരക്ക് മോളേ


വേഗത്തില്‍ ഉള്ളൊന്നൊരാ
തരിമ്പില്‍ പോയി
വേഗത്തില്‍ വെള്ളം കൊട്
അവറാന്‍ കോയാ

എരിപുളി മധുരം പലഹാരങ്ങള്‍
ഏമ്പല് വീമ്പും പുകപടലങ്ങള്‍
എവിടെയും കുതുഹുല വാഗ്വാദങ്ങള്‍

മാളികക്കകത്തുണ്ട്
പുതുക്ക പെണ്ണ്
മാമ്പഴ ക്കവിളുള്ള
കരിമീന്‍ കണ്ണ്

ചാമ്പക്ക ചുണ്ടില്‍ മുത്തം
വിരിക്കും പെണ്ണ്‌
ചാന്ദ്രിക രാവില്‍ പൊട്ടി
വിരിഞ്ഞ പെണ്ണ്‌

നാണം കൊണ്ടഴകില്‍ പൂ
വിരിക്കും പെണ്ണ്‌
നാളേയെ കിനാ കണ്ടി-
ട്ടിരിക്കും പെണ്ണ്‌

മണവാളന്‍ പടി വാതില്‍ കടന്നു
മണിയറ വാതില്‍ താനെ തുറന്നു
പുതുമാരന്‍ ബഹു കേമന്‍ തന്നെ

പെണ്ണുങ്ങള്‍ പുതുക്കത്തി
ന്നൊരുങ്ങുന്നുണ്ട്
പൊന്നും മിന്നലിക്കത്തും
തിളങ്ങുന്നുണ്ട്

ആരാന്റെ പൊന്നും വാങ്ങി
അണിഞ്ഞിട്ടുണ്ട്
ആരാന്റെ കുറ്റം വാരി
വിളമ്പുന്നുണ്ട്...

അല്ല ബീയാത്തുമ്മ നമ്മള്‌
കേട്ടതെല്ലാം ഉള്ളതാണോ
ആകെ നമ്മള്‌ ഐബിലായോ
എന്തത്ര്‌പ്പം കുഞ്ഞി മോളേ

ആരറിയുന്നോളെ ഖല്ബിാ
ന്റുള്ളിലേതൊരു ചൊങ്കനെന്ന്‌
അച്ചെറിയോളെങ്ങുപോയെ
ന്നാരറിയും ആമിനൂമ്മാ

ഓക്കെന്താ പറഞ്ഞൂടെ
ഒളിച്ചു പോണോ
ഓക്കോനെ മാണ്ടാങ്കില
ങ്ങൊളിച്ച് പോണോ

ആയ്യാറ അയിബാക്കാ
നൊളിച്ച് പോണോ


ഒലിയ്യായ തമ്പുരാനേ
സലാമത്താക്ക്
കദിയാന്റെ കല്ബിരന്റുള്ള്
വെളിച്ചത്താക്ക്
സബൂറിനെ കൊടുക്കല്ലാഹ്
മനുഷ്യന്മാര്ക്ക്


ചന്ദിഗിരിപ്പുഴ ഇന്നുമൊഴുകുന്നു... ഇശല്‍ പെരുമയുടെ ഓളങ്ങളുമായി.

-ഖലീലുല്ലാഹ് ചെം‌നാട്.

Monday, July 17, 2017

മാപ്പിളപ്പാട്ടിന്റെ മൈലാഞ്ചിത്തോപ്പില്‍ പീര്‍ മുഹമ്മദ്‌

മാപ്പിളപ്പാട്ടിന്റെ മൈലാഞ്ചിത്തോപ്പില്‍ പീര്‍ മുഹമ്മദ്‌


അഴകേറുന്നോളേ വാ, കാഞ്ചനമാല്യം ചൂടിക്കാന്‍…, അനര്‍ഘമുത്തുമാല എടുത്തുകെട്ടി വൈരക്കല്‍ മോതിരങ്ങള്‍ അണിഞ്ഞ കുട്ടി… ഒരുകാലത്ത് മലയാളികളുടെ, പ്രത്യേകിച്ചും മലബാറിലെ മാപ്പിളമാരുടെ, മനസ്സിലും ചുണ്ടിലും തലമുറ വ്യത്യാസമില്ലാതെ നിറഞ്ഞുനിന്ന മനോഹരമായ പാട്ടുകള്‍. യുട്യൂബും ഇന്റര്‍നെറ്റും സി.ഡിയുമൊന്നുമില്ലാത്ത കാലം. മാപ്പിളപ്പാട്ടു കാസറ്റുകള്‍ വിലകൊടുത്തും അല്ലാതെയും സംഘടിപ്പിച്ച് ടേപ്പ്‌റിക്കാഡിലിട്ടു പാടിച്ച് ഒരുപാട് പേര്‍ ആ മധുരസംഗീതമാസ്വദിച്ചു. പാട്ടുകാസറ്റുകളില്‍ ഏറ്റവും ജനപ്രീതിയുണ്ടായിരുന്നത് പീര്‍ മുഹമ്മദും ശൈലജയും ചേര്‍ന്നു പാടിയ ഗാനങ്ങള്‍ക്കായിരുന്നു. കല്യാണവീടുകളിലും ചായമക്കാനികളിലും ആ പാട്ടുകള്‍ നിറഞ്ഞുനിന്നു. ഒപ്പനയും കോല്‍ക്കളിയും ആ പാട്ടുകളുടെ താളമണിഞ്ഞു. ഇളംകാറ്റില്‍നിന്നു കടഞ്ഞെടുത്ത ശബ്ദമാധുര്യവുമായി പീര്‍മുഹമ്മദിന്റെ പാട്ടുകള്‍ ഇന്നും തലമുറകളെ കുളിരണിയിക്കുകയാണ്.

പാട്ടിന്റെ അറുപതാണ്ടിലെത്തിനില്‍ക്കുന്ന ഈ നിത്യഹരിതഗായകനോടൊപ്പം അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് പെണ്‍ശബ്ദത്തിന്റെ മധുരം ചേര്‍ത്ത് ഗാനങ്ങളെ പ്രശസ്തിയിലെത്തിച്ച ശൈലജയെയും ഖത്തറിലെ സംഗീതസ്‌നേഹികള്‍ ഏതാനും ആഴ്ച മുമ്പ് ആദരിക്കുകയുണ്ടായി. ‘അനര്‍ഘ മുത്തുമാല…’ എന്ന പേരില്‍ നടന്ന ഈ പാട്ടുല്‍സവത്തിനെത്തിയ പീര്‍ മുഹമ്മദും ശൈലജയും തങ്ങളുടെ പോയകാലത്തേക്കു സഞ്ചരിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ ആ മധുരഗാനങ്ങളുടെ ഈണങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. പീര്‍ മുഹമ്മദിന്റെ പാട്ടുകള്‍ക്ക് മറ്റൊരു മലയാള പുരുഷശബ്ദത്തിനും പകര്‍ന്നുകൊടുക്കാനാവാത്ത മാധുര്യമുണ്ട്. ഗസല്‍ഗായകന്‍ തലത്ത് മഹ്മൂദിനോടു സാമ്യപ്പെടുത്താവുന്നതാണ് ആ ഗാന സൗകുമാര്യം. ബ്രണ്ണന്‍കോളജില്‍ നിന്ന് തുടക്കം1958ല്‍, അന്ന് ബി.ടി. കോളജ് എന്നറിയപ്പെടുന്ന ബ്രണ്ണന്‍ കോളജിലെ വേദിയില്‍ വച്ചാണ് ഓര്‍ക്കസ്ട്രയോടൊപ്പം പീര്‍ മുഹമ്മദ് ആദ്യമായി ഗാനമേളയ്ക്ക് പാടുന്നത്.

റഫി സാഹിബിന്റെ ‘യേ മര്‍ദ് ബദേ…’ എന്ന ഗാനം. അതിനു മുമ്പ്, മദ്രാസില്‍ വച്ച് ഉപ്പയുടെ പെങ്ങളായ ആമിനാ ഹാഷിമിന്റെ പിയാനോ വായനയ്ക്കകമ്പടിയായി പാടിയിട്ടുണ്ട്. ആമിനാ ഹാഷിം നല്ലൊരു പിയാനൊ അധ്യാപികയായിരുന്നു. 1912ല്‍ ജനിച്ച അവര്‍, പെണ്‍കുട്ടികള്‍ ഭൗതികവിദ്യാഭ്യാസം നേടാത്ത അക്കാലത്തുതന്നെ ലണ്ടന്‍ ട്രിനിറ്റി കോളജിന്റെ കോഴ്‌സ് പാസായിരുന്നു. ഉപ്പാപ്പയായിരു             ന്നു അവരെ പഠിപ്പിക്കാന്‍ മുന്‍കൈയെടുത്തതെന്ന്               പീര്‍ മുഹമ്മദ് അനുസ്മരിക്കുന്നു.


പീര്‍ മുഹമ്മദിന്റെ ആദ്യ ഗ്രാമഫോണ്‍ റിക്കാഡ്  പുറത്തുവരുന്നതും 1958ല്‍ തന്നെ. ‘ചുകപ്പേറും യവനിക പൊങ്ങി…’ എന്നതടക്കം നാലു പാട്ടുകളാണ് അതിലുണ്ടായിരുന്നത്. ഇശലുകളില്‍ നനഞ്ഞ മനസ്സ്പാടി പ്രശസ്തമാക്കിയ തന്റെ ഏതാണ്ടെല്ലാ പാട്ടുകളും സ്വന്തമായി ഈണം കൊടുത്തുവെന്ന പ്രത്യേകത കൂടിയുണ്ട് പീര്‍ മുഹമ്മദിന്. സംഗീതോപകരണങ്ങളൊന്നും കൈകാര്യം ചെയ്യില്ലെങ്കിലും മനസ്സില്‍ പെയ്യുന്ന ഈണങ്ങള്‍ വരികളിലേക്കു പകരുമ്പോള്‍ അതു ജനപ്രിയ ഇശലുകളായി മാറി എന്നതു വിസ്മയകരമാണ്. പല പാട്ടുകളും നിലവിലുള്ള മറ്റൊരു പാട്ടിന്റെ ഈണത്തില്‍ എഴുതി അല്‍പ്പം മാറ്റംവരുത്തി ചിട്ടപ്പെടുത്തിയതാണ് എന്നു തുറന്നുപറയുന്നു അദ്ദേഹം. ഹിറ്റായ പല പാട്ടുകളും ഈ ഗണത്തിലുണ്ട്. ‘അഴകേറുന്നോളേ…’ എന്ന  ഗാനം എഴുതിയത് റംലാ ബീഗം പാടി പ്രശസ്തമാക്കിയ ‘ഉളരീടൈ…’ എന്ന ഗാനത്തിന്റെ ഈണത്തിലാണ്. അതില്‍ ചെറിയ മാറ്റം വരുത്തിയാണ് ആ പാട്ട്ചിട്ടപ്പെടുത്തുന്നത്.
കാസര്‍കോട്ടുകാരനായ ടി.സി. പോക്കുട്ടിയുടെ മകന്‍ ശരീഫിന്റെ കല്യാണത്തിനു വേണ്ടി എഴുതിയ പാട്ടാണ് ‘അഴകേറുന്നോളേ വാ…’ എന്നു കേരളക്കര പാടി നടന്ന ഗാനം. പിന്നീടത് കാസറ്റില്‍ പാടി റിക്കാഡ് ചെയ്തത് പ്രശസ്ത സംഗീതസംവിധായകനായിരുന്ന എ.ടി. ഉമറിന്റെ ഓര്‍ക്കസ്‌ട്രേഷനില്‍. എ.ടി. ഉമറിനെക്കൂടാതെ ചാന്ദ് പാഷ, കെ. രാഘവന്‍ മാസ്റ്റര്‍ തുടങ്ങി അറിയപ്പെട്ട സംഗീതജ്ഞരുടെ സംവിധാനത്തിലും പീര്‍ മുഹമ്മദ് പാട്ടുകള്‍ പാടിയിട്ടുണ്ട്. പാടിയ പാട്ടുകളിലധികവും യുഗ്മഗാനങ്ങളും കല്യാണപ്പാട്ടുകളുമാണെങ്കിലും ചരിത്രസംഭവങ്ങള്‍ വരികളില്‍ കോര്‍ത്ത പാട്ടുകളും ഒട്ടനവധി പാടിയിട്ടുണ്ട്.

പാട്ടു വഴിയില്‍ തലശ്ശേരിക്കാരനായ ഒ.വി. അബ്ദുല്ലയും കവി പി.ടി. അബ്ദുറഹ്മാനുമാണ് പീര്‍മുഹമ്മദിന്റെ സംഗീതയാത്രയെ രചനാവൈഭവംകൊണ്ട് കൂടുതലും സമ്പന്നമാക്കിയത്. വടകര പി.സി. ലിയാഖത്തലി, എസ്.വി. ഉസ്മാന്‍, സി.എച്ച്. വെള്ളിക്കുളങ്ങര, കണ്ണൂര്‍ ചാലാട്ടുകാരനായ ടി.കെ. കുട്ട്യാലി, കൂത്തുപറമ്പുകാരനായ അസീസ് കോറോട്ട്, തിരൂര്‍ക്കാരനായ മുഹമ്മദ് മറ്റത്ത് തുടങ്ങിയവരും പീര്‍ മുഹമ്മദിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. ‘തളിര്‍മുല്ല വിതാനിച്ച…’ എന്ന ഗാനം ലിയാഖത്തലിയും ‘ഇബ്രാഹീം നബി ഇറയോനില്‍…’,                 ‘മാദകമണമെഴും…’ തുടങ്ങിയ ഗാനങ്ങള്‍ ടി.കെ. കുട്ട്യാലിയുടേതുമാണ്. ‘നഫീസത്ത് ബീവി നിന്റെ…’, ‘കുടമുല്ലച്ചിരിയുള്ള…’, ദുബയ് കത്തുപാട്ടിലുള്ള ‘അറബിപ്പൊന്ന്…’ തുടങ്ങിയ ഗാനങ്ങള്‍ അസീസ് കോറോട്ടിന്റേതാണ്. ‘മുത്തുവൈരക്കല്ല്…’ എന്ന ഗാനം മുഹമ്മദ് മറ്റത്താണ് എഴുതിയത്.
‘പൂച്ചെടിപ്പൂവിന്റെ മൊട്ട്… എന്ന പ്രശസ്ത നാടകഗാനത്തിന്റെ ഈണത്തില്‍ എഴുതിയതാണ് ‘മുത്തുവൈരക്കല്ല്…’ പിന്നീട് പീര്‍  മുഹമ്മദ് തന്നെ ചെറിയ മാറ്റം വരുത്തി പാടുകയായിരുന്നു.’ഋഹുസബാഹിലെ കുളിര്‍ക്കാറ്റേ…’, ‘ബലിപെരുന്നാളിന്റെ സന്ദേശവുമായി…’ എന്നിവ സി.എച്ച്. വെള്ളിക്കുളങ്ങരയുടെ രചനയില്‍ പീര്‍മുഹമ്മദ് ഈണമിട്ടു പാടി പ്രശസ്തമാക്കിയ ഗാനങ്ങളാണ്. ‘അലിഫ് കൊണ്ടു നാവില്‍…’ എന്ന ഭക്തിഗാനം എസ്.വി. ഉസ്മാന്റ രചനയിലും പീര്‍ മുഹമ്മദിന്റെ ആലാപനത്തിലും മാപ്പിളപ്പാട്ടു ലോകത്തിനു കിട്ടിയ മികച്ച ഗാനങ്ങളിലൊന്നാണ്.  
എണ്ണായിരത്തോളം പാട്ടുകള്‍എണ്ണായിരത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ടാവുമെന്നാണ് പീര്‍ മുഹമ്മദിന്റെ ഓര്‍മകള്‍ പറയുന്നത്. പാട്ടുകളധികവും ഓരോ കേരളീയന്റെ ചുണ്ടിലും മനസ്സിലും നിറഞ്ഞുനിന്നു. അന്യരുടെ ഭൂമി എന്ന സിനിമയില്‍ ബിച്ചുതിരുമല എഴുതി എ.ടി. ഉമര്‍ ഈണമിട്ട ‘ഓടിചെന്താമരപ്പൂ…’ എന്ന ഗാനമാലപിച്ച് പീര്‍മുഹമ്മദ് തന്റെ ശബ്ദമാധുര്യം സിനിമാലോകത്തിനും സമ്മാനിച്ചു. മാമുക്കോയ അത്തര്‍വില്‍പ്പനക്കാരനായി അഭിനയിക്കുന്ന രംഗമാണ് പാട്ടിന്റെ പശ്ചാത്തലം. തേന്‍തുള്ളി എന്ന സിനിമയ്ക്കു വേണ്ടി കെ. രാഘവന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ‘നാവാല്‍ മൊഴിയുന്നേ…’ എന്ന ഗാനം പീര്‍മുഹമ്മദ്, എ. ഉമ്മര്‍, ഹമീദ് ശര്‍വാനി, എ.പി. ഉമ്മര്‍കുട്ടി എന്നിവര്‍ ചേര്‍ന്നാലപിച്ചു. ഈ പാട്ട് ആര് ലീഡ് ചെയ്യും എന്ന തര്‍ക്കമൊഴിവാക്കാന്‍ വേണ്ടി രാഘവന്‍ മാസ്റ്റര്‍ നാലുപേരെക്കൊണ്ടും ഒന്നിച്ചുപാടിക്കുകയായിരുന്നുവെന്ന് ചെറുപുഞ്ചിരിയോടെ പീര്‍ മുഹമ്മദ് ഓര്‍ത്തെടുക്കുന്നു. ലൈലാ മജ്‌നുവിലെ ‘ബഗ്ദാദ് രാജന്റെ…’ എന്ന പാട്ടും ഒ.വി. അബ്ദുല്ല എഴുതിയ ‘വീടതിലെ സുബൈദാന്റെ കല്യാണം…’ എന്നീ പാട്ടും ചാന്ദ് പാഷയുടെ ഈണത്തില്‍ പിറന്നവയാണ്. ‘കതിര്‍ കത്തും റസൂലിന്റെ…’ എന്ന ഗാനം ചിട്ടപ്പെടുത്തിക്കൊടുത്തത് വടകര എം. കുഞ്ഞിമൂസയാണ്. ‘നിസ്‌കാരപ്പായ നനഞ്ഞു പൊതിര്‍ന്നല്ലോ…’ എന്ന ഗാനത്തിന് കുഞ്ഞിമൂസ നല്‍കിയ ഈണത്തിന് അല്‍പ്പം മാറ്റം വരുത്തിയാണ് പീര്‍ മുഹമ്മദ് കാസറ്റില്‍ പാടിയത്.
കല്യാണപ്പാട്ടുകാരന്‍!കല്യാണവീടുകളായിരുന്നു പീര്‍ മുഹമ്മദിന്റെ ആദ്യകാല തട്ടകം. ബന്ധുക്കളുടെയും കുടുംബക്കാരുടെയും പരിചയക്കാരുടെയുമൊക്കെ കല്യാണത്തിനുവേണ്ടി എഴുതിയതും പാടിയതുമാണ് പല ഹിറ്റ് ഗാനങ്ങളും. ‘പുതുമാരന്‍ സമീറിന്റെ…’ എന്ന ഗാനത്തിലെ സമീര്‍ സ്വന്തം മകനാണ്. ‘ആരംഭ ഷെറി നിന്റെ മനസ്സാകും…’ എന്ന ഗാനത്തിലെ ഷെറിന്‍ സ്വന്തം മകളും. പല കുടുംബത്തിലെയും നാലു തലമുറയുടെ കല്യണത്തിനു വരെ പാട്ടുകള്‍ പാടിയെന്ന് അദ്ദേഹം നിര്‍വൃതി കൊള്ളുന്നു. പാടിയ പാട്ടുകളില്‍ ഏറെയും ജനപ്രിയ ഈണങ്ങളായി മാറിയത് ഈ പാട്ടുകാരന്റെ വശ്യമായ ആലാപനചാതുരിയുടെ സാക്ഷ്യപത്രമാണ്. ഒ.വി. അബ്ദുല്ലയുടെയും പി.ടി. അബ്ദുറഹ്മാന്റെയും തൂലികയില്‍ വിരിഞ്ഞ നൂറു കണക്കിനു ഗാനങ്ങള്‍ പീര്‍മുഹമ്മദിന്റെ ആലാപനസൗന്ദര്യത്തില്‍ മലയാളികള്‍ ആഘോഷിക്കുക തന്നെ ചെയ്തു.
മാപ്പിളപ്പാട്ടിന്റെ മൈലാഞ്ചിത്തോപ്പ്’അനര്‍ഘ മുത്തുമാല എടുത്തുകെട്ടി…’, ‘പൂക്കള്‍ വിരിഞ്ഞു നില്‍ക്കും…’, ‘പൊന്നിന്‍ കസവിന്‍…’, ‘മൃദുല സുസ്‌മേരങ്ങള്‍…’, ‘അഴകേറുന്നോളേ വാ…’, ‘കാഫ് മല കണ്ട പൂങ്കാറ്റേ…’, ‘കണ്ടാല്‍ മദം…’, ‘കതിര്‍കത്തും റസൂലിന്റെ…’, ‘മാണിക്യക്കല്ലിന്നൊളിവൊത്ത…’,  ‘നൈല്‍ നദി പുളഞ്ഞോട…’, ‘ഒട്ടകങ്ങള്‍ വരിവരിയായ്…’, ‘പേരക്കത്തോട്ടത്തില്‍…’, ‘പൊന്നു വിളയും നാട്…’,’ശാഹിദാ നിന്റെ ഇളംകൊടി…’ തുടങ്ങി അഴകാര്‍ന്ന പാട്ടുകള്‍ അക്കൂട്ടത്തിലെ നിത്യഹരിതഗാനങ്ങളാണ്. പി.ടി. എന്ന രചയിതാവിന്റെ കഴിവിനെ സാക്ഷ്യപ്പെടുത്തുന്ന രംഗം കൂടിയായിരുന്നു ‘ഒട്ടകങ്ങള്‍ വരിവരിയായി…’ എന്ന ഗാനത്തിന്റെ പിറവിയെന്ന് പീര്‍മുഹമ്മദ് പറയുന്നു. ലൈലാ മജ്‌നൂന്‍ എന്ന കാസറ്റിലെ മറ്റു പാട്ടുകളുടെ റിക്കാഡിങ് കഴിഞ്ഞപ്പോള്‍ ഒരു പാട്ടുകൂടി ആവശ്യമായി വന്നു. സ്റ്റുഡിയോയില്‍ വച്ച് അഞ്ചുമിനിറ്റു കൊണ്ട് അപ്പോള്‍ എഴുതിപ്പൂര്‍ത്തിയാക്കിയതാണത്.പീര്‍ മുഹമ്മദിനോടൊപ്പം 90 ശതമാനം പാട്ടുകളും പാടിയത് ശൈലജയാണ്. ചില പാട്ടുകള്‍ സുജാതയും സിബെല്ലാ സദാനന്ദനും പീര്‍ മുഹമ്മദിനൊപ്പം പാടിയിട്ടുണ്ട്. ‘നൈല്‍ നദി പുളഞ്ഞോടി…’ എന്ന ഗാനം പീര്‍മുഹമ്മദിനൊപ്പം പാടിയത് വിദ്യാവതി എന്ന ഗായികയാണ്.കേവല പാട്ടുകളെന്നതിലുപരി ചില ചരിത്രസംഭവങ്ങളും മിത്തുകളും പി.ടി. അബ്ദുറഹ്മാന്‍ പാട്ടുമാലയില്‍ കോര്‍ത്തൊരുക്കിയത് പീര്‍ മുഹമ്മദിന്റെ അനശ്വരശബ്ദത്തില്‍ മലയാളികള്‍ ആസ്വദിച്ചു.
ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന എട്ടു പാട്ടുകളടങ്ങുന്ന കാസറ്റ് സംരംഭം അവയിലൊന്നായിരുന്നു. ‘മഹിയില്‍ മഹാ സീനെന്ന്…, ‘ബദറുല്‍ മുനീറും തോഴിയും…’ തുടങ്ങിയ ഗാനങ്ങള്‍ ഇതിലുള്ളതാണ്. മശ്ഹൂദ് മുല്ലക്കോയ തങ്ങളെക്കുറിച്ച് പുറത്തിറക്കിയ 12 കാസറ്റുകള്‍, കര്‍ബല, വിടരുന്ന മൊട്ടുകള്‍ തുടങ്ങിയവ ഇത്തരം സംരംഭങ്ങളില്‍ പെടുന്നു. അന്യഭാഷാഗാനങ്ങളുംഗാനമേളമല്‍സരങ്ങളുംതമിഴ് ഭാഷയിലും പീര്‍ മുഹമ്മദ് തന്റെ ശബ്ദസൗന്ദര്യം പകര്‍ന്നു നല്‍കിയിട്ടുണ്ട്. സി.കെ. താനൂര്‍ രചിച്ച പന്ത്രണ്ട് തമിഴ് പാട്ടുകള്‍ക്കു സ്വന്തമായി ഈണമിട്ടാണ് അദ്ദേഹം ഇതു പാടിയത്. തെലുങ്ക് സിനിമാ നടന്‍ രാജ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന സംഗീത മ്യൂസിക് ആണ് ഇതു പുറത്തിറക്കിയത്. സി.കെ. താനൂര്‍ നല്ലൊരു തമിഴ് ഭാഷാജ്ഞാനിയായിരുന്നു എന്നു പീര്‍ മുഹമ്മദ് അനുസ്മരിക്കുന്നു. വിടരുന്ന മൊട്ടുകള്‍ എന്ന ഗാനകാസറ്റ് പുറത്തിറക്കിയത് ബോംബെയിലെ കോറിഡര്‍ കമ്പനിയാണ്. പിന്നണി ഗായിക സുജാതയാണ് അന്നു പീര്‍മുഹമ്മദിനോടൊപ്പം ഇതില്‍ പാടിയത്.’ഒയ്യേയേനിക്കുണ്ട്…’, ‘തടകിമണത്തേ…’, ‘ബദറുല്‍ ഹുദാ…’, ‘പുറപ്പെട്ടബുജാഹിലുടന്‍…’, ‘ബല്‍ക്കിലെ ഇബ്രാഹീം…’ തുടങ്ങി ഒട്ടേറെ തനതു പാരമ്പര്യപാട്ടുകളും പീര്‍മുഹമ്മദിലൂടെ മലയാളികള്‍ക്കിടയില്‍ പ്രശസ്തമായി. കേരളത്തിനു പുറത്തും അകത്തും വിദേശരാജ്യങ്ങളിലും പീര്‍മുഹമ്മദ് നടത്തിയ പാട്ടു പരിപാടികള്‍ ആയിരക്കണക്കിനു വരും. ബോംബെ, കല്‍ക്കത്ത, മദ്രാസ് എന്നിവിടങ്ങളിലൊക്കെ പാട്ടുമായി സഞ്ചരിച്ചു. ഗാനമേള ട്രൂപ്പുകള്‍ തമ്മില്‍ മല്‍സരം നടത്തുന്നത് അന്നത്തെ ഒരു രീതിയായിരുന്നു. വിവിധ ഗള്‍ഫ് നാടുകളില്‍ നടന്ന ഇത്തരം 30 പരിപാടികളിലെങ്കിലും പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഏതാണ്ടെല്ലാ മല്‍സരത്തിലും പീര്‍ മുഹമ്മദിന്റെ ടീമായിരുന്നു വിജയിച്ചിരുന്നത്.
തന്റെ പാട്ടു മധുരം മലയാളികള്‍ക്കു വീണ്ടും സമ്മാനിക്കാനുള്ള സജീവതയിലാണ് ഇപ്പോള്‍ ഈ ഗായകന്‍. പീര്‍ മുഹമ്മദിനെ ആദരിച്ചുകൊണ്ട് ഖത്തറിലും ദുബയിലും ഈയിടെ നടന്ന പരിപാടികളുടെ വിജയവും ജനപങ്കാളിത്തവും കാണിക്കുന്നത് ഈ നിത്യസുഗന്ധഗായകന്റെ സ്വീകാര്യതയാണ്. ഒരുപാട് മനോഹരമായ ഗാനങ്ങള്‍ ആസ്വാദകര്‍ക്കായി ബാക്കിവച്ച് ഈ ലോകത്തോടു വിട പറഞ്ഞുപോയ പി.ടി. അബ്ദുറഹ്മാന്റെ പുറത്തുവരാത്ത രചനകള്‍ക്ക് ഈണം നല്‍കി പീര്‍ മുഹമ്മദും മകന്‍ നിസാമും ഇരിട്ടി സ്വദേശിനി ബേബി ലുബ്‌നയും പാടിയ സി.ഡി. ഉടന്‍ പുറത്തിറങ്ങും. എറണാകുളത്തെ ഒരു കമ്പനിയാണ് സഫ മര്‍വ എന്നു പേരിട്ട ഈ സി.ഡി. അനുവാചകരിലെത്തിക്കുന്നത്. പി.ടിയുടെ രചനാ ലാവണ്യവും പീര്‍ മുഹമ്മദിന്റെ ശബ്ദസൗന്ദര്യവും ലയിച്ചുചേരുന്ന ഗാനങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആസ്വാദകരുടെ മനം കുളിര്‍പ്പിക്കുമെന്നുറപ്പ്.അസീസ് മുഹമ്മദിന്റെയും ബല്‍ക്കീസിന്റെയും മകനായി 1945ലാണ് പീര്‍മുഹമ്മദിന്റെ ജനനം. ഭാര്യ രഹനയും മക്കള്‍ സമീറും നിസാമും ഷെറിനും അമന്‍സാറയും അദ്ദേഹത്തിന്റെ പാട്ടുവഴിയില്‍ ഇന്നും താങ്ങും തണലുമായി നില്‍ക്കുന്നു, ഒപ്പം ആ മധുര ശബ്ദത്തെയും ഇമ്പമാര്‍ന്ന ഈണങ്ങളെയും ഇന്നും നെഞ്ചേറ്റി നടക്കുന്ന നാട്ടിലും മറുനാട്ടിലുള്ള ആയിരക്കണക്കിനു ഗാനാസ്വാദകരും.

Saturday, June 10, 2017

ഇച്ചമസ്താന്റെ വിരുത്തങ്ങള്‍

ഇച്ചമസ്താന്റെ വിരുത്തങ്ങള്‍

എ.വി ഫിര്‍ദൗസ്

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമായി കേരളത്തില്‍ ജീവിച്ച സ്വൂഫി ചിന്തകനായിരുന്നു ഇച്ചമസ്താന്‍ എന്ന് അറിയപ്പെട്ട അബ്ദുല്‍ഖാദിര്‍ മസ്താന്‍. കണ്ണൂര്‍ പട്ടണത്തിലെ ഒരു പാരമ്പര്യ മുസ്‌ലിം തറവാട്ടിലാണ് അദ്ദേഹം ജനിച്ചത്. പിച്ചളപ്പാത്രങ്ങള്‍ കച്ചവടം ചെയ്തു ജീവിച്ചിരുന്ന ഒരു സാധാരണക്കാരനായിരുന്നു ജീവതത്തിന്റെ ആദ്യഘട്ടത്തില്‍ അദ്ദേഹം. അദ്ദേഹത്തിന്റെ പൂര്‍വികരും ആ തൊഴില്‍ ചെയ്തവരായിരുന്നു. എന്നാല്‍ പിച്ചളപ്പാത്ര കച്ചവടവുമായി ബന്ധപ്പെട്ടു കേരളത്തിനകത്തും പുറത്തുമായി ധാരാളം സഞ്ചരിക്കേണ്ടിവന്നപ്പോള്‍ വിവിധ ആത്മീയ പണ്ഡിതന്മാര്‍, സന്ന്യാസിമാര്‍, സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ തുടങ്ങിയവരുമായൊക്കെ സമ്പര്‍ക്കമുണ്ടായി.
ഒരിക്കല്‍ ചെമ്പോലത്തകിടില്‍ എഴുതിയ ഒരു ചെന്തമിഴ് ലിഖിതം അദ്ദേഹത്തിന്റെ കൈവശം വന്നുചേര്‍ന്നു. ഇച്ച മസ്താനിലേക്കുള്ള പരിവര്‍ത്തനത്തിന്റെ തുടക്കം അതായിരുന്നു. ആ ലിഖിതം വായിക്കാനായി പലരെയും സമീപിച്ചെങ്കിലും ആര്‍ക്കുമതു വായിക്കാനായില്ല. തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തു താമസിച്ചിരുന്ന സ്വൂഫികളുമായി ബന്ധപ്പെടാനിടയായത് അങ്ങനെയാണ്. അറബിക്കവിതയായ ‘അല്ലഫല്‍ അലിഫി’ന്റെ ചെന്തമിഴ് വ്യാഖ്യാനമായിരുന്നു അത്. സ്വൂഫിസത്തിലേക്കും അറബി, പേര്‍ഷ്യന്‍, ഉറുദു, സംസ്‌കൃതം ചെന്തമിഴ് തുടങ്ങിയ എട്ടോളം ഭാഷകളിലേക്കും ഇച്ച മസ്താന്റെ ശ്രദ്ധതിരിയാന്‍ ആ ചെമ്പോലത്തകിട് വഴിയൊരുക്കി. പിന്നീടദ്ദേഹം ഈ ഭാഷകളെല്ലാം ഏതാണ്ടു മികച്ചരീതിയില്‍ത്തന്നെ സ്വായത്തമാക്കുകയും ഈ ഭാഷകളിലെ ആത്മീയ സാഹിത്യങ്ങള്‍ തേടിപ്പിടിച്ചു വായിക്കുകയും ചെയ്തു.
തൊള്ളായിരത്തി പത്തുകളില്‍ ശ്രീനാരായണഗുരുവുമായി ഇച്ചമസ്താന്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അവര്‍ക്കിടയില്‍ ഗാഢമായ സൗഹൃദം തന്നെ നിലനിന്നിരുന്നു. തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തു ജീവിച്ചിരുന്ന സദഖതുല്ലാഹില്‍ ഖാഹിരിയുടെ ശിഷ്യന്മാരില്‍ നിന്നാണ് ഖാദിരിയ്യാ ത്വരീഖത്തില്‍ ആത്മീയ ശിക്ഷണം നേടിയത്. അവരാണ് ‘ഇച്ച’ അഥവാ ദൈവിക തീരുമാനം എന്ന പേരുതന്നെയും നല്‍കിയത്. പിന്നീട് ആത്മീയ സാധനയുടെ അത്യുന്നത പടവുകള്‍ കയറിയ അദ്ദേഹം അസാധാരണമായ ജീവിതമാണു നയിച്ചത്. കേവലം പിച്ചളപ്പാത്ര വില്‍പനക്കാരന്റെ കിറുക്കുകളായിരുന്നില്ല, ദൈവികജ്ഞാനത്തിന്റെ ഉന്നതികള്‍ കയറിയ ആത്മീയദാഹിയുടെ അസാധാരണത്തങ്ങളായിരുന്നു ഇച്ച മസ്താന്റെ ജീവിതത്തെ വേറിട്ടതാക്കിയത്. അപ്പോഴും തൊഴില്‍ എന്ന നിലയില്‍ അദ്ദേഹം പിച്ചളപ്പാത്ര കച്ചവടം തുടര്‍ന്നുകൊണ്ടിരുന്നു. വിവിധ ഭാഷകളിലെ ആത്മീയ ഗ്രന്ഥങ്ങളില്‍ നിന്നു കരസ്ഥമാക്കിയ ജ്ഞാനാംശങ്ങളും സ്വകീയഭാവനകളും കാല്‍പനിക രീതിയില്‍ ആത്മീയ ചിന്തകള്‍ അവതരിപ്പിക്കുന്ന തനതുശൈലിയും ഇടകലര്‍ത്തി ചില കാവ്യങ്ങള്‍ അദ്ദേഹം രചിക്കുകയുണ്ടായി. പോകുന്നിടങ്ങളിലെ ചുമരുകളിലും, വഴിയില്‍ നിന്നു കിട്ടുന്ന കടലാസുകളിലുമൊക്കെയായിട്ടാണ് അവ എഴുതിയത്. ഗ്രന്ഥരൂപം നല്‍കുക എന്ന താല്‍പര്യമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇങ്ങനെ എഴുതിയ വരികളാണ് ‘വിരുത്തങ്ങള്‍’ എന്നറിയപ്പെട്ടത്. കാല്‍പനിക ഭാവനയും ദര്‍ശനവും കലര്‍ന്ന സവിശേഷ കവിതാവരികള്‍ എന്ന അര്‍ഥമാണു ‘വിരുത്തം’ എന്ന ചെന്തമിഴ് പദത്തിനുള്ളത്. പന്ത്രണ്ടായിരത്തോളം വിരുത്തങ്ങള്‍ ഇച്ചമസ്താന്‍ രചിച്ചിട്ടുണ്ടെന്നാണ് മുസ്‌ലിം സാംസ്‌കാരിക ഗവേഷകനായിരുന്ന തലശ്ശേരിയിലെ ഒ. അബു സാഹിബ് കണ്ടെത്തിയത്.
മലയാളം, തമിഴ്, ചെന്തമിഴ്, അറബി, പേര്‍ഷ്യന്‍, ഉറുദു, സംസ്‌കൃതം എന്നിങ്ങനെ വിവിധ ഭാഷകളിലെ പദങ്ങള്‍ ഇടകലര്‍ന്നവയാണു വിരുത്തങ്ങളിലെ വരികള്‍. ഇച്ചയുടെ വിരുത്തങ്ങള്‍ കണ്ടെടുത്തു പ്രകാശിപ്പിച്ചത് ഒ. അബു സാഹിബാണ്. പല വിരുത്തങ്ങളിലും വരികളോ പദങ്ങളോ അക്ഷരങ്ങളോ ഒക്കെ നഷ്ടപ്പെട്ടു പോയതായാണ് അദ്ദേഹം കണ്ടെത്തിയത്. സാധാരണ ഗതിയില്‍ മോയിന്‍കുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടു വരികളുടെയും മറ്റും അര്‍ഥവ്യാഖ്യാനം നിര്‍വഹിക്കുന്നതുപോലെ എളുപ്പത്തില്‍ വ്യാഖ്യാനത്തിനു വഴങ്ങുന്നവയല്ല വിരുത്തങ്ങളിലെ വരികള്‍. മനുഷ്യ സൃഷ്ടിപ്പ്, പ്രവാചകന്മാരുടെ ആത്മീയാനുഭവങ്ങള്‍, ഖുര്‍ആനിലെയും ഹദീസിലെയും തത്വങ്ങള്‍, ആത്മീയ ഗുരുക്കന്മാരുടെ അനുഭവങ്ങള്‍, മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട അലൗകിക കഥനങ്ങള്‍ എന്നിങ്ങനെ പല പല മേഖലകളിലൂടെ സഞ്ചരിക്കുന്നവയാണ് വിരുത്തങ്ങളിലെ വരികള്‍. അവയില്‍ ക്ഷിപ്രഗ്രാഹ്യങ്ങളല്ലാത്തവയാണു കൂടുതല്‍ വരികളും.
ഇച്ചമസ്താന്റെ വിരുത്തങ്ങള്‍ക്കു വ്യാഖ്യാനവും, ഇച്ചയുടെ സമ്പൂര്‍ണ ജീവചരിത്രവും പ്രസിദ്ധീകരിക്കാന്‍ ഒ. അബു സാഹിബിന് ഉദ്ദേശമുണ്ടായിരുന്നെങ്കിലും അതു നടക്കുകയുണ്ടായില്ല. 1980 മാര്‍ച്ച് 17ന് അദ്ദേഹം അന്തരിക്കുകയും ചെയ്തു. ഒ. അബു സാഹിബ് കണ്ടെടുത്ത വിരുത്തങ്ങള്‍ തൃശ്ശൂരിലെ ആമിനാ ബുക്സ്റ്റാള്‍ 1953 ജൂലൈയില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. 1965 നവംബറില്‍ ഇതില്‍ കൂടുതല്‍ വിരുത്തങ്ങള്‍ ചേര്‍ത്തു രണ്ടുഭാഗം ഉള്‍പ്പടെ പ്രസിദ്ധീകരിച്ചു. മൊത്തം ആറു പതിപ്പുകളാണ് ‘ആമിന’ പുറത്തിറക്കിയത്. 1997 ജൂണിലിറങ്ങിയ ആറാം പതിപ്പാണിതില്‍ അവസാനത്തേത്. 30 വിരുത്തങ്ങളും അറബി അക്ഷരമാലയിലെ ‘അലിഫ് ‘ തൊട്ട് ‘യാഅ് ‘ വരെയുള്ള ബുഖാരിമാലയും ഒന്നാം ഭാഗത്തിലുണ്ട്. രണ്ടാം ഭാഗത്തില്‍ 31 വിരുത്തങ്ങളും ‘അലിഫ് ‘ മുതല്‍ ‘യാഅ് ‘ വരെയുള്ള വലിയ ബുഖാരിമാലയുമാണുള്ളത്.
അജ്ഞാനത്തില്‍ നിന്നു തുടങ്ങിയ ജീവിതം ജ്ഞാനത്തിന്റെ സവിശേഷ മണ്ഡലങ്ങളില്‍ എത്തിയതിന്റെ മികച്ചൊരുദാഹരണമാണ് ഇച്ചമസ്താന്റെ ജീവിതം. അദ്ദേഹത്തിന്റെ കവിതകളായ വിരുത്തങ്ങളെ സവിശേഷമാക്കുന്നത് ആ ജ്ഞാനത്തിന്റെ ഗരിമ തന്നെയാണ്. തന്റേതായ ആത്മീയ നിലപാടുകളെയും വാദഗതികളെയും അംഗീകരിക്കാത്ത അദ്ദേഹത്തിന്റെ സമകാലിക സമൂഹം തനിക്കു നല്‍കിയ വിശേഷണങ്ങളെ അദ്ദേഹം അവഗണിക്കുന്നതു കാണാം:
”വേദം അറിയാത്ത മാപ്പിളക്കരെ
എന്നെ ഒഴിച്ചാടൊല്ലെ” എന്ന് പറയേണ്ടിവരുന്നത് അതുകൊണ്ടാണ് (എട്ടാം വിരുത്തം- പേജ്: 15).
അപരിചിതത്വവും ഉള്‍ക്കൊള്ളലിന്റെ പരിമിതികളും ഇച്ചമസ്താന്റെ കവിതകളെ സധാരണക്കാര്‍ക്ക് അപ്രാപ്യമാക്കി. എന്നാല്‍ വൈയക്തികമായി അദ്ദേഹം വിശ്വാസത്തിന്റെയും ആത്മീയതയുടെയും സവിശേഷ മണ്ഡലങ്ങള്‍ കീഴടക്കിയിരുന്നു. സ്രഷ്ടാവിനോടും പ്രവാചകനോടുമുള്ള സ്‌നേഹവും, വിശ്വാസ ജീവിതത്തില്‍ മുന്നേറാനുള്ള അദമ്യമായ ആഗ്രഹവുമാണ് ഇച്ചമസ്താന്‍ വൈയക്തികമായി നിലനിര്‍ത്തിയത്. അദ്ദേഹം എഴുതുന്നു:
”ഖാഫ് നൂന് കമാലിയത്ത്
ഖദം പിടിച്ച് മണക്കുവാന്‍
ഖാദിറായ മുഹമ്മദോട്
കരഞ്ഞ് നീണ്ട് കൊതിച്ച് ഞാന്‍
ആഫിയത്ത് തടിക്കും ഖല്‍ബിലും
ആക്കി ദീനിലെടുക്കുവാന്‍ 
ആദരക്കനി സയ്യിദീ ഹള്-
റത്ത് നല്ല മുഹമ്മദാ ”(പത്താം വിരുത്തം- പേജ് : 18).
വിരുത്തങ്ങളിലെ സവിശേഷമായ ഒരു കാഴ്ചയാണു വിവിധ ഖുര്‍ആന്‍ അധ്യായങ്ങളുടെ തുടക്കങ്ങളിലെ ഖണ്ഡിതാക്ഷരങ്ങളെ (ഹുറൂഫുല്‍ മുഖത്തആത്ത്) ആത്മീയാര്‍ഥ കല്‍പനകളില്‍ ഉപയോഗിക്കുകയെന്നത്. ഇവയില്‍ പലതും അലൗകികവും അസാധാരണവുമായ സവിശേഷ ജ്ഞാനത്തിന്റെ (ഇല്‍മുല്‍ലദുന്നിയ്യ) സൂചകങ്ങളാണെന്നാണ് ഇച്ചമസ്താന്റെ ഭാഷ്യം.
അറബി ഭാഷാപദങ്ങളെ മലയാള പദപ്രയോഗങ്ങളുമായി ചേര്‍ക്കുന്ന ശൈലി വിരുത്തങ്ങളില്‍ ധാരാളമാണ്. അറബിഭാഷയുമായി അദ്ദേഹത്തിനുണ്ടായിരുന്ന അസാധാരണമായ പരിചയത്തിന്റെ നിദര്‍ശനങ്ങളാണ് ഇത്തരം പല പ്രയോഗങ്ങളും…
”കറയറ്റ റഹ്മത്തില്‍
ഖുദ്‌റത്തി ‘യെക്ഫീക്ക’
കോവില്‍ മറൈന്ത നഫ്‌സീ ”(ഭാഗം രണ്ട് പതിനാറാം വിരുത്തം പേജ്: 21).
ശരീരമാകുന്ന കെട്ടിടത്തെ മറന്നു ദൈവികമായ കാരുണ്യത്തിലും ശക്തിയിലും ആശ്രയം കണ്ടെത്തുവാന്‍ ആത്മാവിനെ നിര്‍ദേശിക്കുകയാണു വരികളുടെ താല്‍പര്യം. എന്നാല്‍ മതിയാകും എന്ന അര്‍ഥം ദ്യോതിപ്പിക്കാന്‍ ‘യക്ഫീക’എന്ന അറബി ക്രിയാപദശൈലി കൊണ്ടുവന്നിരിക്കുന്നു. ഇത്തരത്തില്‍ അറബി, ഭൂത, വര്‍ത്തമാന, ഭാവി കാലക്രിയകളെ മലയാളം, തമിഴ്, ഉറുദു ഭാഷാ പദങ്ങളുടെ ഇടയില്‍ വിളക്കിച്ചേര്‍ക്കുന്ന ശൈലി വിരുത്തങ്ങളെ സവിശേഷമാക്കുന്നു.
മലയാള ഇതര ഭാഷകള്‍ മാത്രമായി ചിലപ്പോള്‍ ചില വരികള്‍ മാറുന്നതും കാണാം.
” കഫാനാ കഫാനാ
ഗുനാ മത് കറോ സാഹിബ്
ഖാലൂ ബലാകെ തെരേ” (ഭാഗം രണ്ട്പതിനേഴാം വിരുത്തം, പേജ്: 22).
ഇത്തരം വരികളുടെ കൃത്യമായ താല്‍പര്യം പലപ്പോഴും വ്യക്തമല്ല. എന്നാല്‍ സാന്ദര്‍ഭികവും ആത്മീയവുമായ അര്‍ഥകല്‍പന നല്‍കുകയെന്നതാണ് ഇത്തരം വരികളുടെ കാര്യത്തില്‍ ഒ. അബു സാഹിബ് സ്വീകരിച്ച യുക്തിപരമായ സമീപനം. അറബി-ഉര്‍ദു-പേര്‍ഷ്യന്‍ പദങ്ങള്‍ ഒന്നിക്കുന്നു ഈ വരികളിലും ഇത്തരം പലതിലും.
സ്വൂഫികളുടെ ആത്മീയ അവസ്ഥകളില്‍ ഒന്നായി തസ്വവ്വുഫിന്റെ കൃതികള്‍ പരിചയപ്പെടുത്തുന്ന ‘ഫനാ’ഇനെ ദ്യോതിപ്പിക്കുന്ന ചില വരികള്‍ ഇപ്രകാരമാണ്:
”അദലില്‍ നിറുത്ത് തടി
അവനില്ല ഇവനില്ല
ഹയാത്തൊന്ന് റൂഹൊന്നെടാ”(വിരുത്തം-ഒന്ന് – ഭാഗം രണ്ട്).
എല്ലാ സൃഷ്ടികള്‍ക്കും മുന്‍പേ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ പ്രകാശത്തെ സൃഷ്ടിക്കുകയും ആദം നബി മുതലുള്ള പ്രവാചക പരമ്പരകളിലുടെ ആ പ്രകാശം കൈമാറിവരികയും ചെയ്തുവെന്ന ആശയത്തെ ഇപ്രകാരം ആവിഷ്‌കരിക്കുന്നു:
”മുന്നമെ മുന്നമൊ –
രുനുഖ്തക്ഷരം
മുന്നിലെ വെച്ച വെടി അത്
മിന്നിമിന്നിക്കളി-
ച്ചെണ്ടബൂആദമില്‍
മീമ് മുളച്ചതെടി ” (വിരുത്തം ഒന്ന്-പേജ് 8).
അലൗകികജ്ഞാനം മനുഷ്യര്‍ ജിന്നുകള്‍, മലക്കുകള്‍ എന്നിങ്ങനെ സൃഷ്ടികളുടെ പല രൂപങ്ങളിലൂടെയും കൈമാറ്റം ചെയ്യപ്പെടുന്നതിനെയാണ്
”അലാ മിസാല്‍ പല
കോലം ചമഞ്ഞതെടി
അറി ഇന്‍സ്ജിന്ന് മലകില്‍
ആറായിരം കരുവില്‍
നൂറായിരം കരുവും
ആറാറുടുത്ത ബടുവി” (വിരുത്തം രണ്ട്-പേജ് 9) എന്ന വരികള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ സ്വൂഫികളില്‍ ചിലര്‍ ഹൈന്ദവ ദൈവ സങ്കല്‍പങ്ങളിലെ പരമോന്നത ഈശ്വര ഭാവനയെ സൂചിപ്പിക്കുന്ന ചില പദങ്ങള്‍ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഒരു പദമാണ് ‘ശിവന്‍’. സ്വൂഫികളുടെ ഭാഷയിലെ ശിവന്‍ ക്ഷേത്ര ഭക്തിസങ്കല്‍പത്തിലെ ശിവനല്ല. സാക്ഷാല്‍ പരംപൊരുളാണ്. ആ നിലക്കാണ് ഇച്ച മസ്താന്‍ ശിവന്‍ എന്ന പദം തന്റെ വിരുത്തങ്ങളില്‍ ഉപയോഗിക്കുന്നത്. താഴെ വരികള്‍ അത്തരത്തിലുള്ളവയാണ്.
”മീമെണ്ട കമ്പമെടാ
ശിവന്‍ വാഴും കായമെടാ” (വിരുത്തം പന്ത്രണ്ട്-ഒന്നാം ഭാഗം).
”ആപത്തൊഴിന്ത് ഹ-
ലാക്കും വിടുന്ത് റ-
ഹ്മത്തില്‍ കൂട്ട് ശിവനേ”(വിരുത്തം പതിനാല്-ഒന്നാം ഭാഗം).
”ഹൂ എണ്ട താമരയില്‍
ഹാഹീധ്വനിത്തതിരി
ലെങ്കിത്തൊനിന്റെ ശിവനാ”(ഭാഗം രണ്ട് വിരുത്തം 26-പേജ് 29)
മനുഷ്യന്‍ മണ്ണിന്റെ ശില്‍പമാണെന്നും അവന്‍ നശ്വരന്‍ മാത്രമാണെന്നും പറയുന്നു:
”മണ്ണോട് മാഅ്
കൂട്ടിച്ചമയ്ത്ത
മര്‍ത്തബ ഇന്‍സാനല്ലോ” (ഭാഗം രണ്ട് വിരുത്തം അഞ്ച്)
അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ) എല്ലാ പ്രവാചകന്മാര്‍ക്കും അനുഗ്രഹമായിരുന്നുവെന്ന യാഥാര്‍ഥ്യം പ്രവാചക ജീവിതത്തിന്റെ പ്രത്യക്ഷാനുഭവങ്ങളില്‍ നിന്നു തെളിയിക്കപ്പെടുന്നുവെന്ന ആശയമാണു താഴെ വരികളിലുള്ളത്:
”നബിമാരടങ്കലിലും
നിഅ്മത്ത് പെറ്റ നില
നിറവാക്കിത്തരും ഉറഫാല്‍” (ഭാഗം രണ്ട്- വിരുത്തം 22).
അലൗകികമായ സ്‌നേഹത്തെ- സ്രഷ്ടാവിനോടുള്ള അദമ്യമായ അഭിനിവേശത്തെ-ആത്മാവിന്റെ ലഹരിയായി- നഫ്‌സിന്റെ മദിരയായി- ഇച്ചമസ്താന്‍ ചിത്രീകരിക്കുന്നു.
”ഹു എണ്ട ഉള്‍പ്പൊരുള്‍
ഇശ്‌ഖെന്ന മോസയതില്‍
ഊര്‍ന്നിപ്പടര്‍ന്ത കതിരം
ഹൂഹൂ എണ്ടെപ്പൊഴുതും
ഉപദേശ മന്തിരമെ
നഫ്‌സേ കുടിക്ക് മദിരം” (ഒന്നാം ഭാഗം- 24-ാം വിരുത്തം).
ലൗകികവും അലൗകികവുമായ ജ്ഞാനങ്ങളെ ദൈവികമായ രഹസ്യത്തിന്റെ രണ്ടു ശിഖരങ്ങളായി വിഭാവന ചെയ്യുന്നു. ‘സിര്‍റ് ‘ എന്നതില്‍ നിന്ന് ഉത്ഭവിക്കുകയും ദിവ്യാത്മാക്കളുടെ ജ്ഞാനം അതില്‍ നിന്നു പ്രത്യേക ആച്ഛാദനത്തോടെ വേര്‍പിരിയുകയും ചെയ്യുന്നുവെന്നാണു ഭാവന:
”സീനാല്‍ മുളച്ചമരം
സിത്‌റാല്‍ മആരിഫുടെ
സിര്‍റാകും രണ്ട് കവരം” (വിരുത്തം നാല് ഒന്നാം ഭാഗം).
ഇച്ചയുടെ ആത്മീയ ഭാവനകളില്‍ മശാഇഖുമാര്‍ക്കും സവിശേഷമായ പരിഗണനകള്‍
കാണാം. പ്രത്യേകിച്ച് അദ്ദേഹം പിന്തുടര്‍ന്ന ഖാദിരിയ്യാ ത്വരീഖത്തിന്റെ പരമോന്നത ഗുരുവായ മുഹ്‌യിദ്ദീന്‍ ശൈഖിനെ പല വരികളിലും പരാമര്‍ശിക്കുന്നുണ്ട്:
”മുത്തില്‍ തെളിഞ്ഞവരെ
മകനാരെടോ അറിയോ ?
മുഹ്‌യിദ്ദീനെണ്ടതറിയോ ?”(വിരുത്തം- മൂന്ന്, ഒന്നാം ഭാഗം)
”മുത്തിലുള്ള പത്തെടുത്ത്
മുത്തിമുത്തിക്കൊള്ളടാ”(വിരുത്തം -അഞ്ച് ഒന്നാം ഭാഗം) എന്ന വരികളില്‍ പ്രവാചകന്‍(സ)യുടെ ശിഷ്യഗണങ്ങളിലെ സ്വര്‍ഗവാഗ്ദാനം നല്‍കപ്പെട്ട പത്തുപേര്‍(അഷ്‌റതുല്‍ മുബഷ്ഷിരീന്‍) ആണു സൂചിപ്പിക്കപ്പെടുന്നത്.
ഇങ്ങനെ ഇസ്‌ലാമിക ആത്മീയ സംസ്‌കാരത്തിന്റെ വിവിധ തലങ്ങളെ സ്പര്‍ശിക്കുന്നു ഇച്ചയുടെ വിരുത്തങ്ങള്‍. ചരിത്രവും ആത്മജ്ഞാനവും ആന്തരിക ജ്ഞാനങ്ങളും സ്വൂഫികളുടെ മനോഭാവങ്ങളും വേദാധ്യാപനങ്ങളുടെ പരോക്ഷാശയങ്ങളും ആത്മീയ ഗുരുക്കന്മാരുടെ അവസ്ഥകളും അദ്ദേഹത്തിന്റെ വരികളില്‍ കടന്നുവരുന്നു. കൃത്യമായ വ്യാഖ്യാനം ഇവ എഴുതിയ ആത്മജ്ഞാനിയില്‍ നിന്നു തന്നെ നേരിട്ടു ലഭ്യമായിട്ടില്ല എന്ന പരിമിതിയാണ് ഇച്ചയുടെ വിരുത്തങ്ങളെ ജ്ഞാനോപാസകരില്‍ നിന്നകറ്റിനിര്‍ത്തിയ ഒരു ഘടകം. വിരുത്തങ്ങള്‍ക്കു വ്യാഖ്യാനമെഴുതാന്‍ ഒ. അബു സാഹിബ് നടത്തിയ ശ്രമങ്ങളുടെ ഫലം ഒട്ടും ലഭ്യമാവുകയുമുണ്ടായില്ല. അബു സാഹിബിന്റെ അപ്രകാശിത രചനകളുടെ കൂട്ടത്തിലെവിടെയോ ആശ്രമങ്ങള്‍ മറഞ്ഞു കിടപ്പുണ്ടാവാം.

മാപ്പിളപ്പാട്ട് - (ഭാഗം - 7)


മാപ്പിളപ്പാട്ട് - (ഭാഗം - 7)

--------------------------------
അവലംബനം: ഇഖ്ബാൽ മുറ്റിച്ചൂർ & സലിം കോട്ടയിൽ
(#മാപ്പിളകലാഅക്കാദമികുവൈറ്റ്ചാപ്റ്റർ)

ഞങ്ങൾ ഇവിടെ പങ്കു വെക്കുന്ന അറിവുകള്‍ക്ക് വി പി മുഹമ്മദാലിയുടെ മാപ്പിളപ്പാട്ടുകള്‍ നൂറ്റാണ്ടുകളിലൂടെ , വി എം കുട്ടിയുടെ മാപ്പിളപ്പാട്ടിന്റെ തായ്‌വേരുകള്‍ ‍,മഹാകവി ചേറ്റുവായ് പരീക്കുട്ടി ,മോയിന്‍കുട്ടി വൈദ്യര്‍ സമ്പൂര്‍ണ്ണകൃതികള്‍ ,മാപ്പിളപ്പാട്ട് പാഠവും പഠനവും , മെഹറിന്റെ പാട്ടുകള്‍ ,ഡോ. എം. എന്‍ . കാരശ്ശേരി.
മാപ്പിള ഫോക്ലോര്‍,സമാഗമം, എന്നീ പുസ്തങ്ങളോടും മാഗസിനുകളില്‍ വന്ന ലേഖനങ്ങളോടും കടപ്പാട്...

പുണ്യാത്മാക്കളുടെ ജീവാപദാനങ്ങൾ വാഴുത്തുന്ന കീർത്തന കാവ്യ വിഭാഗത്തിൽ പെടുന്ന പാട്ടുകളാണു മാലപ്പാട്ടുകൾ. കേരളത്തിൽ ഇസ്‌ലാമിലെ വ്യത്യസ്ത സൂഫീ മാർഗ്ഗങ്ങൾ (ത്വരീഖത്ത്) ശക്തമായിരുന്ന കാലഘട്ടത്തിലാണ് മാലപ്പാട്ടുകൾ ധാരാളമായി ഉണ്ടായത്. 13 മുതൽ 16 വരെ നൂറ്റാണ്ടുകളിൽ കേരളീയ മുസ്‌ലിംകൾക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്തിയ സൂഫീ ദർശനങ്ങൾ മാലപ്പാട്ടിന് പ്രചോദനമായി ഭവിച്ചു. തമിഴകത്തെ ശൈവന്മാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഭക്തികാവ്യങ്ങളുടെ ശൈലി (കോർവ്വ)പിന്തുടർന്നു കൊണ്ടായിരുന്നു അറബി മലയാളത്തിലെ മാലപ്പാട്ടുകൾ രചിക്കപ്പെട്ടത് എന്നഭിപ്രായമുണ്ട്.

മാലപ്പാട്ടിന് രണ്ട് ഭാഗങ്ങൾ ഉണ്ട്. ശൈഖിന്റെ (പുണ്യപുരുഷൻ) അപദാനങ്ങളെ വാഴ്ത്തുന്നതാണ് ഒന്നാം ഭാഗം. ശൈഖിനെ മുൻ നിർത്തി ദൈവത്തോട് പ്രാർത്ഥിക്കുന്നതാണ് (ഇടതേട്ടം) രണ്ടാം ഭാഗം (ഇരവ്).

അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ മാലപ്പാട്ടാണു മുഹിയിദ്ദീൻ മാല. ഖാസി മുഹമ്മദ് ആണ് മുഹിയിദ്ദീൻ മാലയുടെ കർത്താവ്. മുഹിയിദ്ദീൻ മാലയുടെ ചുവടു പിടിച്ച് നൂറുകണക്കിന് മാലപ്പാ‍ട്ടുകൾ അറബി മലയാളത്തിലും മലയാളത്തിലും ഉണ്ടായി.

ഇച്ച മസ്താന്റെ ബുഖാരി മാല, കൊടഞ്ചേരി മരക്കാർ മുസ്‌ലിയാരുടെ ബദർ മാല, കെ.ടി. ആസിയയുടെ "ഖദീജാ ബീവിയുടെ വഫാത്ത് മാല", മുഹമ്മദ് മറ്റത്തിന്റെ ഖുദ്‌റത്ത് മാല, എം.ബാവക്കുട്ടി മൌലവിയുടെ ലോകനീതി മാല, പി.കെ.ഹലീമയുടെ ചന്ദിര സുന്ദര മാല തുടങ്ങിയ മാലപ്പാട്ടുകൾ പ്രസിദ്ധമാണ്. എം.എൻ.കാരശ്ശേരി വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് ഒരു ബഷീർ മാലയും പണിതിട്ടുണ്ട്.

അറബി മലയാളത്തിൽ എഴുതപ്പെട്ട കാവ്യങ്ങൾക്ക് പൊതുവായുള്ള പേർ മാപ്പിളപ്പാട്ടുകൾ എന്നാണ്. ഭാഷാകാവ്യങ്ങളിൽനിന്നു ഭിന്നമായ ശൈലിയിലും ഭാവത്തിലും മാപ്പിളക്കവികൾ നിർമിച്ചു വികസിപ്പിച്ചെടുത്ത ഈ ഗേയകാവ്യങ്ങൾക്ക് ആ പേർ തികച്ചും അന്വർഥമായിരിക്കുന്നു. മാപ്പിളപ്പാട്ടുകൾ മലയാളലിപിയിൽ അച്ചടിക്കാറുണ്ടെങ്കിലും പഴയ പാരമ്പര്യക്കാർ അറബിമലയാളത്തിൽത്തന്നെയാണ് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ച മുഹിയിദ്ദീൻമാല, നൂൽദേഹ് എന്നീ കൃതികളിലെന്നപോലെ പിന്നീടുള്ള 90 ശ.മാ. കാവ്യങ്ങളിലും രചയിതാവിന്റെയും പ്രസാധകന്റെയും പേരും രചനാവർഷവും തീയതിയും സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്.

മാപ്പിളപ്പാട്ടുകൾക്ക് പടപ്പാട്ടുകൾ, ബിസപ്പാട്ടുകൾ, നേർച്ചപ്പാട്ടുകൾ, കെസ്സുകൾ (കല്യാണപ്പാട്ടുകൾ), പദങ്ങൾ, തിരിപ്പുകൾ, ചിന്തുകൾ, വർണങ്ങൾ എന്നിങ്ങനെ പല ശാഖകളുണ്ട്. പടപ്പാട്ടുകൾ ആ പേർ സൂചിപ്പിക്കുന്നതുപോലെ മുസ്ലിങ്ങൾ നടത്തിയ സമരങ്ങളെ അധികരിച്ചു രചിക്കപ്പെട്ടവയാണ്. ചരിത്രപരവും ഐതിഹ്യസംബന്ധികളുമായ ഇതിവൃത്തങ്ങളിലാണ് ആ ഗാനങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്. പ്രവാചകന്മാരുടെയും പൂർവികന്മാരുടെയും സിദ്ധന്മാരുടെയും ജീവിതങ്ങളാണ് ബിസപ്പാട്ടുകളിലെ പ്രതിപാദ്യം; കല്പിത കഥകളും ഇല്ലാതില്ല. നേർച്ചപ്പാട്ടുകൾ കീർത്തനപ്രധാനങ്ങളായ ചെറുകൃതികളാണ്. കെസ്സുകളിൽ പ്രേമഗാനങ്ങളും സ്തുതിഗീതങ്ങളും ഉൾപ്പെടുന്നു. പദങ്ങൾ' സംഗീതശാസ്ത്രമനുസരിച്ചുള്ള പല്ലവി, അനുപല്ലവി, ചരണം എന്നിവയോടുകൂടിയതും സംഗീതോപകരണങ്ങൾ ഉപയോഗിച്ചും താളംപിടിച്ചും സംഘംചേർന്നു പാടാവുന്നവയുമാണ്. കല്യാണപ്പാട്ടുകൾ കല്യാണവേളകളിൽ കൈകൊട്ടിപ്പാടിക്കളിക്കാനായി ഉപയോഗിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കല്യാണപ്പാട്ടുകളുണ്ട്. തിരിപ്പുകൾ, ചിന്തുകൾ, വർണങ്ങൾ എന്നീ ഗാനങ്ങൾ വിവാഹവേളകളിൽ ഓരോരുത്തർ പ്രത്യേകം പ്രത്യേകം പാടാൻ ഉപയോഗിക്കുന്നു. മുകളിൽ പറഞ്ഞ കെസ്സുകൾ എന്ന പ്രേമഗാനങ്ങൾ മലബാർ പ്രദേശങ്ങളിൽ ഒരു കാലത്ത് പ്രചരിച്ചിരുന്നെങ്കിലും അവയിൽ പലതും അച്ചടിക്കപ്പെട്ടിട്ടില്ല. കെസ്സുപാട്ടുകളുടെ കൂട്ടത്തിൽ ആദ്യമായി പ്രസിദ്ധം ചെയ്ത പ്രണയകാവ്യം മോയിൻകുട്ടിവൈദ്യരുടെ ബദറുൽമുനിർ ആകുന്നു.

കേരളമുസ്ലിങ്ങൾക്ക് അറബിഭാഷയുമായി ഗാഢസമ്പർക്കമുണ്ടായിരുന്നതിനാൽ മാപ്പിളപ്പാട്ടുകളിൽ ആദ്യകാല കൃതികളിലെ ഭാഷ അറബിസമ്മിശ്രമായ മലയാളം ആയിരുന്നു. പിന്നീട്, അതിൽ ക്രമേണ വിവിധ ഭാഷകളുടെ അതിപ്രസരം പ്രകടമായി.

മാപ്പിളപ്പാട്ടുകളിൽ വിവിധ രീതിയിലുള്ള വൃത്തങ്ങൾ വിദഗ്ധമായി പ്രയോഗിച്ചിട്ടുണ്ട്. ദ്രാവിഡ-സംസ്കൃത വൃത്തങ്ങൾക്കുപുറമേ മൂന്നും, ആറും, എട്ടും ശീലുകളുള്ള ചില പുതിയ വൃത്തങ്ങളും പൊതുവേ ദൃശ്യമാണ്. ഇവയിൽത്തന്നെ വർണവൃത്തങ്ങളും മാത്രാവൃത്തങ്ങളും ഉൾപ്പെടുന്നു. വൃത്തങ്ങളെല്ലാം ഇശൽ എന്ന പേരിലാണ് അറിയപ്പെടുന്നത്.

പ്രചാരത്തിലുള്ള അറബി മലയാളകൃതികളിൽ മുഹിയിദ്ദീൻമാലയ്ക്കാണ് കൂടുതൽ പഴക്കമുള്ളത്. കോഴിക്കോട്ടെ ഖാസിയായിരുന്ന മുഹമ്മദ് ആണ് രചയിതാവ്; ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈഖ്മുഹിയിദ്ദീൻ എന്ന സിദ്ധന്റെ അപദാനങ്ങളാണ് ഇതിവൃത്തം. മുഹിയിദ്ദീൻമാലയിൽ 155 ഈരടികൾ മാത്രമാണുള്ളത്.

പിന്നീട് അര നൂറ്റാണ്ടിനുശേഷം രചിക്കപ്പെട്ടതാണ് നൂൽമദ്ഹും, കപ്പൽപ്പാട്ടും. നൂൽമദ്ഹിന്റെ രചന ഹിജ്റ 1151-ലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കപ്പൽപ്പാട്ടിന്റെ കാലം വ്യക്തമല്ല. തലശ്ശേരിക്കാരനായ ഒരു കുഞ്ഞായൻ മുസലിയാരുടെ കൃതികളാണ് ഇവ രണ്ടും. അദ്ദേഹം വടക്കൻ കോട്ടയത്തെ തമ്പുരാന്റെ ആശ്രിതനും മങ്ങാട്ടച്ചന്റെ സ്നേഹിതനുമായിരുന്നെന്നും പറയപ്പെടുന്നു. മുസലിയാരുടെ ഫലിതങ്ങളെ സംബന്ധിച്ചുള്ള പല കഥകളും വടക്കേ മലബാറിൽ പ്രചാരത്തിലുണ്ട്.

ഹിജ്റ 13-ആം നൂറ്റാണ്ടിന്റെ ഉത്തരാർധത്തോടുകൂടിയാണ് മാപ്പിളപ്പാട്ടു പ്രസ്ഥാനത്തിന് കാര്യമായി പുരോഗതി ഉണ്ടായത്.

മാപ്പിളപ്പാട്ട് - (ഭാഗം - 6) - ""മുഹ് യിദ്ദീന്‍ മാല" തുടർച്ച...


മാപ്പിളപ്പാട്ട് - (ഭാഗം - 6) - ""മുഹ് യിദ്ദീന്‍ മാല" തുടർച്ച...

-----------------------------------------------------------------
അവലംബനം: ഇഖ്ബാൽ മുറ്റിച്ചൂർ & സലിം കോട്ടയിൽ
(#മാപ്പിളകലാഅക്കാദമികുവൈറ്റ്ചാപ്റ്റർ)

മാലപാട്ടുകൾ പാടേണ്ട ക്രമം:
----------------------------------
മാല ചൊല്ലാൻ ആരംഭിക്കുന്നതിനു ചില ക്രമവും ദുആ എന്ന പ്രാർത്ഥനയും കുടെയുണ്ട്.

ആദ്യം പ്രവാചകനായ നബിയെ സ്തുതിക്കുന്നു.പാരായണം ചെയ്യാൻ പോകുന്ന ഖുർ ആൻ സൂക്തങ്ങൾ മുഹ്‌യിദ്ദീൻ ശൈഖിനു വേണ്ടി സമർപ്പിക്കുന്നു.

“ സുമ്മ ഇലാ ഹള്‌റത്തി ശൈഖുനാ വ ശൈഖുൽ മ‌ശ്‌രിഖി വൽ മഗ്‌രിബി ഗൌസുൽ അ‌അലം ഖുതു ബിൽ അഖ്ത്താബി സുൽത്താൻ മുഹ്‌യുദ്ദീൻ അബ്ദുൽ ഖാദറിൽ ജീലാനി ഖദസല്ലാഹു സിർ‌റഹുൽ അസീസ് വനഫ അ‌അനല്ലാഹു ബിബറക്കാത്തിഹി ഫിദ്ദാറൈനി”...
അതിനു ശേഷം ഖുർ‌ആനിലെ സൂറത്തുൽ ‍‌ഫാത്തിഹ എന്ന അദ്ധ്യായം പാരായണം ചെയ്യുന്നു. തുടർന്ന് ഖുൽഹുവല്ലാഹിയെന്നും, ഖുൽ അ‌ഊദു ബിറബ്ബിൽ ഫലഖ്, ഖുൽ അ‌ഊദു ബിറബ്ബിന്നാസ് എന്നുമുള്ള ഖുർ‌ആനിലെ അവസാന അധ്യായങ്ങൾ ഓതുന്നു. അതിനു ശേഷം ദു‌ആ ചൊല്ലിത്തീർത്തു മാല ചൊല്ലാൻ തുടങ്ങാൻ തുടങ്ങുന്നു.

അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമാണ് മുഹ്‌യദ്ദീൻ മാല എന്ന മാലപ്പാട്ട്. കോഴിക്കോട് ഖാസിയും അറബി മലയാള ഭാഷാകവിയും ഗ്രന്ഥകാരനുമായിരുന ഖാസി മുഹമ്മദ് ഇബ്‌നു അബ്ദുൽ അസീസ് ആണ് മുഹ്‌യദ്ദീൻ മാലയുടെ രചയിതാവ്. 1607 ആണ് ഇതിന്റെ രചനാകാലം. എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതുന്നതിനു തൊട്ടു മുമ്പുള്ള കാ‍ലഘട്ടമാണിത്. മുഹ്‌യദ്ദീൻ മാലയുടെ ചുവടു പിടിച്ച് നൂറുകണക്കിന് മാലപ്പാട്ടുകൾ പിന്നീട് അറബി മലയാ‍ളത്തിലുണ്ടായി.

ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി എന്ന പ്രമുഖ സൂഫി വര്യന്റെ അപദാനങ്ങളെ വാഴ്‌ത്തുന്നതാണ് മുഹ്‌യദ്ദീൻ മാല. മുഹ്‌യദ്ദീൻ ( മുഹ്‌യ് +ദീൻ) എന്നാൽ വിശ്വാസത്തെ പുനരുജ്ജീവിക്കുന്നവൻ എന്നർത്ഥം. ഇറാഖിലെ ജീലാൻ പ്രദേശത്തുകാരനായതിനാലാണു ജീലാനി എന്നു വിളിക്കപ്പെടുന്നതു. ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനിയുടെ ഇസ്‌ലാമിക സേവനങ്ങളെ ആദരിച്ചാണ് അദ്ദേഹത്തെ മുഹ്‌യദ്ദീൻ ശൈഖ് എന്നു വിളിക്കുന്നത്.

പഴയ കാലങ്ങളിൽ മുസ്ലിം വീടുകളിൽ ഇതു സ്ഥിരമായി പാരായണം ചെയ്യുമായിരുന്നു. എന്നാൽ കാലക്രമേണ മുഹ്‌യ്ദ്ദീൻ മാല വിസ്മൃതിയിൽ ലയിക്കുകയുണ്ടായി. മുഹ്‌യദ്ദീൻ മാലയുടെ 400-ആമതു വാർഷികം 2007-ൽ ആചരിക്കുകയുണ്ടായി. ഈ സ്തുതിഗാനത്തിൽ തന്നെ ഇതെഴുതിയ കാലഘടനയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.
“ കൊല്ലം ഏഴുന്നൂറ്റീ ‍ഏൺപത്തി രണ്ടിൽ ഞാൻ

കോർത്തേൻ ഈ മാലേനെ നൂറ്റമ്പത്തഞ്ചു ഞാൻ
മുത്തും മാണിക്യവും ഒന്നായി കോർത്തപോൽ
മുഹിയുദ്ദീൻ മാലേനെ കോർത്തേൻ ഞാൻ ലോകരെ"

മുഹ്‌യദ്ദീൻ മാലയുടെ പ്രത്യേകത:
-------------------------------------
പൊതുവേ മാപ്പിളപ്പാട്ടുകളുടെ ദൈർഘ്യം 150-നും 300 ഇനും ഇടയ്ക്ക് വരികളാണ്. മുഹ്‌യദ്ദീൻ മാലയിൽ 310 വരികളുള്ള മാലയ്ക്കു പുറമേ 152 വരികളുള്ള 'അലിഫ്' എന്ന മാണിക്യവും (പ്രാർത്ഥന) , ഗദ്യത്ത്തിലുള്ള പ്രാർത്ഥനയും പദ്യത്തിലുള്ള മുനാജാത്തും അടങ്ങിയിരിക്കുന്നു.മുനാജാത്ത്തിൽ അറബി തമിഴ് പദ്യകൃതികളുടെ സ്വാധീനമുണ്ട്. ലാളിത്യത്തിനും ആർജ്ജവത്തിനും മാതൃകയാണു ഇതിലെ ഓരോ വരികളും.

വരമൊഴിയല്ല, അക്കാലത്തെ വാമൊഴിയാണ്‌ കവി പലപ്പോഴും ഉപയോഗിച്ചു കാണുന്നത്.
“ കോയീന്റെ മുള്ളോട് ‌കൂകെന്ന് ചൊന്നാറെ
കൂസാതെ കൂകിപ്പരപ്പിച്ചു വിട്ടോവർ ”

"ചൊന്നവാറെ", "വന്നവാറെ" തുടങ്ങിയ പ്രാചീനമലയാളഭാഷാപ്രയോഗങ്ങളുടെ തദ്ഭവമായ "ചെന്നാരെ", "വന്നാരെ" എന്നിങ്ങനെ മാലയിൽ കാണുന്ന പ്രയോഗങ്ങളും, പഴയ മലയാളം ബൈബിളിലെ "അന്നാറെ", "എന്നാറെ" തുടങ്ങിയ പദങ്ങളും തമ്മിലുള്ള സാജാത്യം ശ്രദ്ധേയമാണ്‌.

ഭാഷാപരമായ പ്രത്യേകത:
------------------------------
പുണ്യാത്മാക്കളുടെ ജീവാപദാനങ്ങളാണ് മാലപ്പാട്ടുകളുടെ ഉള്ളടക്കം. മാലപ്പാട്ടുകൾ കീർത്തനകാവ്യ വിഭാഗത്തിൽപ്പെടുന്നവയാണ്. തമിഴകത്തെ ശൈവന്മാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഭക്തി കാവ്യങ്ങളുടെശൈലി (കോർവ്വ) പിന്തുടർന്നു കൊണ്ടാണ് അറബി മലയാളത്തിലെ കാവ്യങ്ങൾ രചിക്കപ്പെട്ടതെന്ന് അഭിപ്രായമുണ്ട്.

മുഹ്‌യദ്ദീൻ മാലയിൽ പ്രകടമായി കാണുന്ന തമിഴ് ഭാഷാ സ്വാധീനത്തിന്‌ ഒരളവുവരെ കാരണമായത് തമിഴ് പുലവന്മാരുടെ സ്വാധീനമാണെന്ന് അനുമാനിക്കപ്പെടുന്നു.പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ അറബിത്തമിഴിൽ രചിക്കപ്പെട്ട "മുഹ്‌യദ്ദീൻ ആണ്ടവർ‌ മാലൈ" തുടങ്ങിയ കൃതികളിലൂടെ പുലവന്മാർ ഇസ്ലാമികഭക്തിപ്രസ്ഥാനത്തിനു തുടക്കം കുറിച്ചിരുന്നു.

പ്രാചീനഭാഷാചമ്പുക്കളിലും സന്ദേശകാവ്യങ്ങളിലുമെല്ലാം ഈ തമിഴ് ചുവ കാണുന്നുണ്ട്. മുഹ്‌യദ്ദീൻ മാലയിലെ പല പ്രയോഗങ്ങളും അക്കാലത്തെ വ്യവഹാരഭാഷയിലുണ്ടായിരുന്നതാണെന്ന് പുരാതനകാലത്തെ താളിയോലകളും ശിലാശാസനങ്ങളും വ്യക്തമാക്കുന്നു.

അറബിമലയാളപദ്യരചനാരീതി പലപ്പോഴും സവിശേഷമായ ഒരു മണിപ്രവാളരീതിയായി മാറുന്നതു കാണാം. മോയിൻകുട്ടി വൈദ്യർ, ചേറ്റുവായി പരീക്കുട്ടി തുടങ്ങിയ നവോത്ഥാനകാലകവികളുടെ കൃതികളിൽ അറബി, സംസ്കൃതം, ഉറുദു, തമിഴ്, കന്നട, ഫാർ‌സി, മലയാളം തുടങ്ങിയ ഭാഷാപദങ്ങൾ പ്രാസലാവണ്യത്തോടെ മിക്കവരികളിലും കോർത്തുവെച്ചിരിക്കുന്നത് ആലാപനഭംഗിക്കും മാറ്റു കൂട്ടുന്നു.

മാലപ്പാട്ടുകളിലും ഒരളവോളം ഈ സ്വഭാവം കാണാൻ കഴിയും. മുത്തും മാണിക്യവും ചേർത്തു കോർക്കുന്നതുപോലെയാണ്‌ തങ്ങൾ മാല കോർക്കുന്നതെന്ന് അതിന്റെ രചയിതാക്കൾ ഏറ്റു പറയുന്നുമുണ്ട്.


മുനാജാത്ത്

മന്നിൽ പിറന്ത് ഹയാത്തായി നിൽക്കും നാൾ
മന്നർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
ദണ്ണം ബലാ‍‌ഔം ഒബാ‌ഉംഅണയാമൽ
തരുളർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
ഉണ്ണും ഒജീനം മുതലും ചുരുക്കാതെ
ഉണ്മാ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
എന്നും മവുത്തോളം ജയത്തം കിട്ടുവാൻ..
എങ്കൾ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
അറ്റപ്പെടുന്ന മരണസമയത്തിൽ
അസ്‌ഹാബുൽ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
മുറ്റിയിരുൾ ഖബറിൽ അടങ്ങും നാൾ
മൂപ്പർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
തെറ്റാ‍തെ വിസ്താരം ചെയ്യും സമയത്തിൽ
ധീരർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
അറ്റത്തിൽ ആകെ ഹശ്‌റത്തിൽ അടുക്കുന്നാൾ
അമ്പർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
ഏറ്റം അടുക്കെ ഈ നേരം ഉദിക്കും നാൾ
ഇമ്പർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
കൂട്ടുകാരില്ലാ ഹിസാബിന്റെ നേരത്ത്
ഗുണത്തർ ബദ്‌രീങ്ങൾ കാവലിലേകല്ലാ
ഏറ്റിഅചോടാകെ തൂക്കുന്ന നേരത്ത്
എങ്കൾ ‌ബദ്‌രീങ്ങൾ കാവലിലേകല്ലാ..
കേറ്റി നരകങ്ങൾ കോപിക്കും നേരത്ത്
കേമബദ്‌രീങ്ങൾ കാവലിലേകല്ലാ..
അതു പോലെ എന്നെയും എൻ ഉമ്മാ ബാപ്പെയും
അറിവെ പഠിപ്പിച്ച ഉസ്താദന്മാരെയും
ഏദമാൽ ഇഖ്‌വാൻ അഖ്‌വാത്തും മറ്റുള്ളെ
ഇറസൂൽ നബിയാരെ ഉമ്മത്തിമാരെയും
ബദ്‌രീങ്ങൾ തോളരെ ഹഖ്‌ഖും വഫ്ല്‌ലിനാൽ
വലിയോനെയെനും സുവർഗ്ഗത്തിൽ കൂട്ടുള്ള
അവനിയിൽ നിന്നെന്നിൽ മാനക്കേടെത്താതെ
അധികം നി‌അമത്തായി നിന്നു മരിക്കുമ്പോൾ
നവലാൻ ശഹാദത്തും ഈമാനും കിട്ടുവാൻ
നാദർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
അബദൻ ഇവർകൾകു നിന്റെ റീളാ തന്നാ
അഹദവായേറ്റം ചൊരിഞ്ഞു കൊടുക്കല്ലാ
നബിയാർ മുഹമ്മദിൻ നിന്റെ സലവാത്തും
നല്ലസലാമും വഴങ്ങേണം യാ അല്ലാ..

ഇത്രയും മുനാജത്തു അതിനു ശേഷം മുഹ്‌യുദ്ദീൻ മാല തുടങ്ങുന്നു..

തുടരും..

ഖലീല്‍ വിരുത്തങ്ങള്‍ ഇശല്‍ : ഇരട്ട ചിന്ദ്  (മുഹിബ്ബുന്നൂര്‍) അതീന്ദ്രിയം തരമാല്‍ അപദാനം സ്വതന്ത്ര മൗലികമാലെ പ്രധാനം വിതന്ത്രിയാല്‍ സ്വര മമര്...