Wednesday, September 23, 2026

അബലയുടെ വിലാപം അഥവാ ഖല്‍ബുരുകിയ പെണ്ണ്‌

ഉപ്പാന്റെ ശേഖരത്തില്‍ നിന്നും ലഭിച്ച അപൂര്വ്വ ക്ര്‌തികളില്‍ ഒന്നാണ്‌ സി എച്ച് ബി അഹമ്മദിന്റെ 'അബലയുടെ വിലാപം അഥവാ ഖല്‍ബുരുകിയ പെണ്ണ്‌'. സി എച്ച് ബി അഹമ്മദിന്റെ അവസാന കാലത്തെ രചനകളില്‍ ഒന്നാണ്‌ ഇത്. ഇരുപത്തി നാലാമത്തെ വയസ്സില്‍ 1962ല്‍ അദ്ധേഹം ഈ ലോകത്തോട് വിട പറഞ്ഞു. 30ലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്


ചെമ്മനാട്ടുകാരനായ  പ്രശസ്ത കവിയായിരുന്നു ബടക്കംബാത്തെ സി.എച്ച്.ബി അഹമ്മദ്. ഒരു പക്ഷേ കേരളത്തിലെ മാപ്പിള സാഹിത്യലോകത്തദ്ധേഹത്തിന്റെ നാമം പ്രചരിക്കുന്നതിനേക്കാളും അധികം അദ്ധേഹമെഴുതിയ പാട്ടുകളാണ്‌ പ്രചുര പ്രചാരം നേടിയത്. അക്കാലത്തെ രാത്രി നിക്കാഹുകളില്‍ പുതുമാരന്‍ പുതുനാരിയെ തേടി കൈമുട്ടിയ ഒപ്പനതാളത്തിലൊക്കെയും ആ മഹാ പ്രതിഭയുടെ വരികളായിരുന്നു പാടിയിരുന്നത്. "മണവാളനും മണവാട്ടിയും" എന്ന സി.എച്ച് ബിയുടെ ഒപ്പനപാട്ടുകളുടെ സമാഹാരം അന്ന്‌  തിരൂരങ്ങാടിയിലെ സി. എച്ച് മുഹമ്മദ് ആന്റ് സണ്സ്ഭ പ്രസിദ്ധീകരിക്കുകയും അത് കേരളക്കര മുഴുവനും പാടി നടക്കുകയും ചെയ്തിരുന്നു. ഒരുപക്ഷേ ചെമ്മനാടുനിന്ന്‌ പ്രചാരം നേടിയ മറ്റൊരു ഒപ്പനപാട്ട് വേറെയുണ്ടാവില്ല.

മാല ഞാന്‍ പണി ചെയ്യാന്‍ ഒരുങ്ങിഘോഷാ
മാലേറ്റം പണിതുള്ള പലേ തമാശാ

ആശകളാലെ പറഞ്ഞിടുവാനേ
ആവതരുളിട് നീ സുബ്‌ഹാനേ
ആദി പരാപരനായ പുരാനേ

ചമയുന്നേ പുതുമാരന്‍ മിനുസത്താലേ
സഭപാടീ ധ്വനി രാഗം സിത്താറാമേലേ

ആളുകള്‍ അനവധി എന്തൊരു ഘോഷാ
ആടി തമാശകളും പലവാശാ
മോടിയിലുള്ളലങ്കാര വിശേഷാ

അലങ്കാര പുതുമാരന്‍ പുറപ്പെടുന്നേ
അനവധി ചമയങ്ങള്‍ അണിഞ്ഞീടുന്നേ

തിളതിളങ്ങും പല പട്ടുറുമാലും
കലപല കരയുന്ന ചെരുപ്പുകളാലും
പളപള മിന്ന്‌‌ണ മോതിരത്താലും

മോതിരം പലതരം വിരലിലിട്ട്
മോഹന മൊരു വാച്ച് കയിക്ക് ചിറ്റീ

ചുറ്റിയ സാലത് പട്ടൊളി മിന്നി
നെറ്റി വിയര്പ്പു  തുടക്കുവതിന്ന്‌
മട്ടമിലുള്ള റുമാലതു തുന്നി

തുന്നിയ ഉറുമാലിന്‍ നടുക്ക് ചിത്രം
തിങ്ങിയ മരത്തിന്റെ മികച്ചെ ചിത്രം

ചിത്രമതെന്തൊരു ചന്തമൊരുക്കാം
മിത്രരെ വാക്ക് ചുരുക്കി ഉരക്കാം
പത്രമതില്‍ തവിലൊന്നു കുറക്കാം

കുറക്കാം ഞാന്‍ പുതുമാരന്‍ നടകൊള്ളുന്നേ
ചുരുക്കത്തില്‍ വിവരം ഞാന്‍ പറഞ്ഞീടുന്നേ

അപ്പുതുമാരനകത്തിലുള്ളശാ
അങ്ങിനെ ഇന്ന് മൊഴിവതിന്‍ ഭാഷാ
എങ്ങിനെയാണറിവില്ല വിശേഷാ

ഇല്ലാ, ഒട്ടറിവെന്നില്‍ അതു വര്ണ്ണിേക്കാം
ഇശലൊത്തെ പുതുമാരന്‍ മനക്കലെത്താന്‍

എത്തിടുവാന്‍ തിരക്കിട്ടെ വിചാരം
ഒത്തിടുവാന്‍ പുതുമാരന്‌ സാരം
എത്തിരയും ഉണ്ടാകുമെ പൂരം

പാരമാം നയനത്തില്‍ വിചാരമുണ്ട്
പാങ്ങോട്ടെ വിവാരിക്കാന്‍ പ്രയാസമുണ്ട്

ഉണ്ടതിനേ വിവരിച്ച് ചുരുക്കാന്‍
ആയതിനാല്‍ ചരിതത്തെ ചുരുക്കാം
പോവുകയാണ്‌ ചുരുക്കിതു തീര്പ്പാ ന്‍
കൂറുന്നു പുതുനാരി വിവരം കീഴേ

കൂസാതെ ഇവ പാടി അറിയാം ചോടേ... 





















അബലയുടെ വിലാപം അഥവാ ഖല്‍ബുരുകിയ പെണ്ണ്‌

ഉപ്പാന്റെ ശേഖരത്തില്‍ നിന്നും ലഭിച്ച അപൂര്വ്വ ക്ര്‌തികളില്‍ ഒന്നാണ്‌ സി എച്ച് ബി അഹമ്മദിന്റെ 'അബലയുടെ വിലാപം അഥവാ ഖല്‍ബുരുകിയ പെണ്ണ്‌...