ഉപ്പാന്റെ ശേഖരത്തില്‍ നിന്നും ലഭിച്ച അപൂര്‍വ്വ ക്ര്തികളില്‍ ഒന്നാണ് സി എച്ച് ബി അഹമ്മദിന്റെ 'അബലയുടെ വിലാപം അഥവാ ഖല്‍ബുരുകിയ പെണ്ണ്'. സി എച്ച് ബി അഹമ്മദിന്റെ അവസാന കാലത്തെ രചനകളില്‍ ഒന്നാണ് ഇത്. ഇരുപത്തി നാലാമത്തെ വയസ്സില്‍ 1962ല്‍ അദ്ധേഹം ഈ ലോകത്തോട് വിട പറഞ്ഞു. 30ലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
മാല ഞാന്‍ പണി ചെയ്യാന്‍ ഒരുങ്ങിഘോഷാ
മാലേറ്റം പണിതുള്ള പലേ തമാശാ
ആശകളാലെ പറഞ്ഞിടുവാനേ
ആവതരുളിട് നീ സുബ്ഹാനേ
ആദി പരാപരനായ പുരാനേ
ചമയുന്നേ പുതുമാരന് മിനുസത്താലേ
സഭപാടീ ധ്വനി രാഗം സിത്താറാമേലേ
ആളുകള്‍ അനവധി എന്തൊരു ഘോഷാ
ആടി തമാശകളും പലവാശാ
മോടിയിലുള്ളലങ്കാര വിശേഷാ
അലങ്കാര പുതുമാരന് പുറപ്പെടുന്നേ
അനവധി ചമയങ്ങള്‍ അണിഞ്ഞീടുന്നേ
കലപല കരയുന്ന ചെരുപ്പുകളാലും
പളപള മിന്ന്ണ മോതിരത്താലും
മോതിരം പലതരം വിരലിലിട്ട്
മോഹന മൊരു വാച്ച് കയിക്ക് ചിറ്റീ
ചുറ്റിയ സാലത് പട്ടൊളി മിന്നി
നെറ്റി വിയര്‍പ്പു തുടക്കുവതിന്ന്
മട്ടമിലുള്ള റുമാലതു തുന്നി
തുന്നിയ ഉറുമാലിന് നടുക്ക് ചിത്രം
തിങ്ങിയ മരത്തിന്റെ മികച്ചെ ചിത്രം
ചിത്രമതെന്തൊരു ചന്തമൊരുക്കാം
മിത്രരെ വാക്ക് ചുരുക്കി ഉരക്കാം
പത്രമതില്‍ തവിലൊന്നു കുറക്കാം
കുറക്കാം ഞാന്‍ പുതുമാരന് നടകൊള്ളുന്നേ
ചുരുക്കത്തില്‍ വിവരം ഞാന്‍ പറഞ്ഞീടുന്നേ
അപ്പുതുമാരനകത്തിലുള്ളശാ
അങ്ങിനെ ഇന്ന് മൊഴിവതിന്‍ ഭാഷാ
എങ്ങിനെയാണറിവില്ല വിശേഷാ
ഇല്ലാ, ഒട്ടറിവെന്നില്‍ അതു വര്ണ്ണിേക്കാം
ഇശലൊത്തെ പുതുമാരന് മനക്കലെത്താന്‍
എത്തിടുവാന്‍ തിരക്കിട്ടെ വിചാരം
ഒത്തിടുവാന്‍ പുതുമാരന് സാരം
എത്തിരയും ഉണ്ടാകുമെ പൂരം
പാരമാം നയനത്തില്‍ വിചാരമുണ്ട്
പാങ്ങോട്ടെ വിവാരിക്കാന്‍ പ്രയാസമുണ്ട്
ഉണ്ടതിനേ വിവരിച്ച് ചുരുക്കാന്‍
ആയതിനാല്‍ ചരിതത്തെ ചുരുക്കാം
പോവുകയാണ് ചുരുക്കിതു തീര്പ്പാ ന്
കൂറുന്നു പുതുനാരി വിവരം കീഴേ
കൂസാതെ ഇവ പാടി അറിയാം ചോടേ...















